നേതാക്കൾക്ക് കഴിവില്ലാത്തതു കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് കെ സുധാകരൻ
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ കെ സുധാകരൻ എംപി പരസ്യമായി രംഗത്തുവന്നു. നേതാക്കൾക്ക് കഴിവില്ലാത്തതു കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ബിജെപിയുടെ വളർത്ത കോൺഗ്രസിന്റെ വീഴ്ചയാണെന്നും സുധാകരൻ ആരോപിച്ചു ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്ക് ഉണ്ട്. കെപിസിസി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ ഇടപെടണം. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയ വിഷയം ധരിപ്പിക്കും. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലകളിൽ കോണ്ഡഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം…
