Headlines

ഇന്ന് 4481 പേർക്ക് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 57,640 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 198, കൊല്ലം 306, പത്തനംതിട്ട 213, ആലപ്പുഴ 302, കോട്ടയം 352, ഇടുക്കി 48, എറണാകുളം 582, തൃശൂര്‍ 575, പാലക്കാട് 291, മലപ്പുറം 822, കോഴിക്കോട് 410, വയനാട് 154, കണ്ണൂര്‍ 172, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,11,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. നേമത്ത് ബൈക്ക് അപകടത്തിലാണ് മരണം. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.  മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ഇത്തവണ വോട്ട് കൈപ്പത്തിക്കല്ല; രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് : ജീവിതത്തിൽ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ട് ചെയ്തെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇത്തവണ എം.പിക്ക് വോട്ടുള്ള വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിായി ലീഗ് പ്രതിനിധിയാണ് മത്സരരംഗത്തുള്ളത്. പടന്നക്കാട് എസ്എൻ യുപി സ്കൂളിലെ ബൂത്തിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വോട്ട്. 18 വയസ് മുതല്‍ കൈപ്പത്തിക്കാണ് വോട്ട് ചെയ്തത്. ഞാന്‍ താമസിച്ചിരുന്ന പ്രദേശം പഞ്ചായത്തായിരുന്നു. പിന്നെ മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനുമായി. അന്നെല്ലാം വോട്ട് ചെയ്തത് കൈപ്പത്തി അടയാളത്തിലായിരുന്നു. പാര്‍ലമെന്റിലേക്ക് നാട്ടില്‍ മല്‍സരിച്ചത് പ്രേമചന്ദ്രനാണ്. പക്ഷേ അന്ന് തനിക്ക് വോട്ട്…

Read More

നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘർഷം

നാദാപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂരിൽ നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷം ഉണ്ടായിരിക്കുന്നു. സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായിരിക്കുന്നത്. പോലീസുകാര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയുണ്ടായി.  

Read More

കരിപ്പൂരിൽ ക്യാപ്‌സൂൾ രൂപത്തിൽ കടത്തിയ ഒരു കിലോയിലേറെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അരീക്കോട് സ്വദേശി റാഷിദിൽ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണം പിടികൂടിയത്. 1.117 കിലോ സ്വർണമിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ 55 ലക്ഷം രൂപ വിലവരും ഇതിന് ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് റാഷിദ് എത്തിയത്. അഞ്ച് പാക്കറ്റുകളിലായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ ദിവസം ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 865 ഗ്രാം സ്വർണമിശ്രിതം പിടികൂടിയിരുന്നു.

Read More

മൂന്നാംഘട്ടത്തിലും മികച്ച പോളിംഗ്; ഉച്ചയ്ക്ക് തന്നെ 50 ശതമാനം പിന്നിട്ടു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിലും മികച്ച പോളിംഗ്. ആറ് മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 50 പിന്നിട്ടു. ആദ്യ രണ്ട് ഘട്ടങ്ങളേക്കാൾ മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിൽ ഇതുവരെ രേഖപ്പെടുത്തിയത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭൂരിഭാഗം ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ചില ബൂത്തുകളിൽ മെഷീന്റെ സാങ്കേതിക തകരാർ കാരണം പോളിംഗ് അൽപ്പനേരം വൈകി താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യുഡിഎഫ് സ്ഥാനാർഥിക്ക് ഉൾപ്പെടെ പരുക്കേറ്റു കണ്ണൂരിൽ ആന്തൂരിൽ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,640 രൂപയിലെത്തി ഗ്രാമിന് 20 രൂപ കുറഞ്ഞ് 4580 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1834.94 ഡോളറിലാണ് വ്യാപാരം. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 49,125 രൂപയായി.  

Read More

കേരളത്തിൽ എൽഡിഎഫ് തരംഗം; 13 ജില്ലകളും ഇടതുപക്ഷത്തോടൊപ്പമെന്ന് കോടിയേരി

എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമപരമായ പ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ 14 ജില്ലകളിൽ 13 എണ്ണവും ഇടതുപക്ഷത്തോടൊപ്പം നിൽക്കും. എൽഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്ന് കോടിയേരി പറഞ്ഞു കോടിയേരി ബേസിക് യുപി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഏഴ് ജില്ലകളിലായിരുന്നു എൽഡിഎഫിന് മുൻതൂക്കം. ഇത്തവണ കേരളത്തിലാകെ കാണുന്ന മുന്നേറ്റം എൽ ഡി എഫിന് അനുകൂലമാണ് കേരളത്തിലെ ജനങ്ങളെ…

Read More

മൂന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ്

കോഴിക്കോട്: മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിആര്‍ഒയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മലപ്പുറം ജില്ലയില്‍ 25.54, കോഴിക്കോട് 24.68, കണ്ണൂര്‍ 25.04, കാസര്‍കോഡ് 24.74 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 21.20 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 19.26 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.  

Read More