തിരുവനന്തപുരം പോത്തീസ് നഗരസഭ അടപ്പിച്ചു

തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിൻ്റേതാണ് നടപടി. കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനത്തിൽ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് വൻ ജനത്തിരക്കിനിടയാക്കി. ഗുരുതര കൊവിഡ് ചട്ട ലംഘനമാണ് ഇതെന്ന് ചൂണ്ടക്കാട്ടിയാണ് അധികൃതർ സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. ജൂലൈയിൽ പോത്തീസിന്റെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരുന്നു. തുടർച്ചയായി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. നഗരസഭ നൽകിയ മുന്നറിയിപ്പുകൾ സ്ഥാപനം ലംഘിച്ചിരുന്നു. പോത്തീസിലെ 17 പേർക്ക് അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും വേണ്ട…

Read More

കെ എം ഷാജി സംസ്ഥാനം വിട്ടു; വിജിലൻസിനെ പേടിച്ച് പോയതല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കെ എം ഷാജി സംസ്ഥാനം വിട്ടത് വിജിലൻസ് അറസ്റ്റ് ചെയ്യുമെന്ന പേടിയിൽ അല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ഷാജി സംസ്ഥാനം വിട്ടത്. ലീഗിന്റെ മതേതരത്വത്തിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു പാർലമെന്റ് തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. യുഡിഎഫ് അധികാരത്തിലെത്തിയാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള പദ്ധതിഖൽക്ക് രൂപം നൽകും. കയ്യിൽ അധികാരമുള്ളതു കൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ ഉന്നം വെച്ച് അന്വേഷണം നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി…

Read More

ഇന്ന് സംസ്ഥാനത്ത് 29 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4029 സമ്പർക്ക രോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സി. നായർ (86), നെടുമങ്ങാട് സ്വദേശി അനാ ക്ലീറ്റസ് (62), പേയാട് സ്വദേശിനി ഭാർഗവി (88), ബാലരാമപുരം സ്വദേശി ഫ്രാൻസിസ് (60), മണക്കാട് സ്വദേശി ഗോപകുമാർ (65), കൊല്ലം പൂയപ്പള്ളി സ്വദേശി സലിംകുമാർ (68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു (42), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അരുളപ്പൻ (79), കോട്ടയം വൈക്കം സ്വദേശിനി വേറോനി (76), ചങ്ങനാശേരി സ്വദേശി അജയൻ (52),…

Read More

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

2021 ലെ ഹജ്ജ് യാത്രക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. ഹജജ് കമ്മറ്റി

കോഴിക്കോട് :2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. ഡിസംബര്‍ പത്തായിരുന്നു നേരത്തെ ഹജ്ജിനപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് യാത്രയ്ക്കുള്ള നിബന്ധനകള്‍ കര്‍ശനമാകുകയും അപേക്ഷകര്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടുന്നത്. 2021 ലെ ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ പത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്ര ഹജ്ജ് കമ്മറ്റി അറിയിച്ചിരുന്നത് . എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതും, കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലും മുന്‍…

Read More

ബാർ കോഴ കേസ്: സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ

ബാർ കോഴ കേസിൽ മുൻമന്ത്രിമാർക്കെതിരായ അന്വേഷണത്തിന് അനുമതി നൽകുന്നത കാര്യത്തിൽ ഗവർണർ സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിരെയാണ് സർക്കാർ അന്വേഷണനാനുമതി തേടിയത് സർക്കാർ നൽകുന്ന രേഖകൾ മാത്രം പരിശോധിച്ച് അനുമതി നൽകാനാകില്ലെന്നും കൂടുതൽ രേഖകൾ ഹാജരാക്കാനുമാണ് ഗവർണറുടെ ഓഫീസ് സർക്കാരിനെ അറിയിച്ചത്. കേസിന്റെ വിശദാംശങ്ങൾ ചൊവ്വാഴ്ച വിജിലൻസ് ഐജി രാജ്ഭവനിലെത്തി ഗവർണറെ നേരിൽ കണ്ട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ രേഖകൾ ഗവർണർ ആവശ്യപ്പെട്ടത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത്…

Read More

സ്പീക്കറുടെ വിശദീകരണം ആരോപണം ശരിവെക്കുന്നത്; പൊതുപണം ധൂർത്തടിക്കാൻ സമ്മതിക്കില്ലെന്ന് ചെന്നിത്തല

സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണം അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ പദവി പോലും സംശയത്തിന്റെ നിഴലിൽ ഉണ്ടാകരുത്. ഇന്നലെ കാര്യങ്ങൾ പറഞ്ഞത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പദവിക്കുള്ള പരിരക്ഷ ഉപയോഗിച്ച് ജനങ്ങളുടെ പണം ധൂർത്തടിക്കുന്നു. ഫെസ്റ്റിവൽ ഓഫ് ഡെമോക്രാസിയുടെ പേരിൽ രണ്ടേ മുക്കാൽ കോടി രൂപയാണ് ചെലവഴിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. പൊതുപണം ധൂർത്തടിക്കാൻ സമ്മതിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു സർക്കാരും സിപിഎമ്മും പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ള പൂശുന്ന ദൗത്യമാണ്…

Read More

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും നാളെ മുതൽ അനിശ്ചിതകാല സമരം

ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും കർഷക സംഘടനകൾ സമരം ആരംഭിക്കുന്നു. നാളെ മുതൽ കേരളത്തിൽ അനിശ്ചിതകാല സമരം നടത്തും. കർഷക സംഘടനകളുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരവും നടത്തും അതേസമയം ഡൽഹിയിൽ കർഷക സമരം ഇന്ന് പതിനാറാം ദിവസത്തേക്ക് കടന്നു. ഇന്ന് മുതൽ ട്രെയിൻ തടയൽ സമരം ഉൾപ്പെടെ പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. നാളെ ദേശീയപാതകൾ ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട് തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. ബിജെപി ഓഫീസുകളിലേക്കും മാർച്ച് തീരുമാനിച്ചിട്ടുണ്ട്….

Read More

ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ ആരോപണം വ്യാജം; റിപ്പോർട്ട് ജയിൽ വകുപ്പ് മേധാവിക്ക് കൈമാറി

സ്വപ്നക്ക് ജയിലിൽ ഭീഷണിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ദക്ഷിണ മേഖലാ ഡിഐജിയുടെ റിപ്പോർട്ട്. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്‌ന തന്ന പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ജയിൽ വകുപ്പ് മേധാവിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷം സർക്കാരിന് കൈമാറും സ്വർണക്കടത്ത് കേസിൽ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് തനിക്ക് ഭീഷണിയുള്ളതായി സ്വപ്ന കോടതിയിൽ പരാതിയായി എഴുതി നൽകിയിരുന്നു. എന്നാൽ കോടതിയിൽ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്നെ വസ്തുതാ വിരുദ്ധമെന്ന് ജയിൽ വകുപ്പ് കണ്ടെത്തുകയായിരുന്നു. കസ്റ്റംസ്, ഇഡി, വിജിലൻസ് ഉദ്യോഗസ്ഥരും…

Read More

ഫ്‌ളാറ്റിൽ നിന്നും വീണ് ജോലിക്കാരിക്ക് പരുക്കേറ്റ സംഭവം: ഫ്‌ളാറ്റ് ഉടമ സ്ഥിരം പ്രശ്‌നക്കാരനെന്ന് അയൽവാസി

കൊച്ചിയിൽ ഫ്‌ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരുക്കേറ്റ സംഭവത്തിൽ ഫ്‌ളാറ്റ് ഉടമക്കെതിരെ അയൽവാസി. ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിലെ താമസക്കാരനായ ഇംതിയാസ് അഹമ്മദിനെതിരെയാണ് അടുത്ത ഫ്‌ളാറ്റ് ഉടമയായ മാത്യു ജോർജ് രംഗത്തുവന്നത്. ഇംതിയാസ് അഹമ്മദ് ഫ്‌ളാറ്റിലെ സ്ഥിരം പ്രശ്‌നക്കാരനാണ്. ഇയാളുടെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണ്. സംഭവത്തിലെ ദൃക്‌സാക്ഷിയായിട്ടും പോലീസ് തന്നെ ചോദ്യം ചെയ്തില്ല. സമാനമായ പരാതികൾ നേരത്തെയും ഇയാൾക്കെതിരെ ഉണ്ടെന്ന് മാത്യു ജോർജ് പറഞ്ഞു സേലം സ്വദേശിയായ അമ്പതുകാരി കുമാരിക്കാണ് ഫ്‌ളാറ്റിൽ നിന്നും വീണ് പരുക്കേറ്റത്….

Read More