കള്ളവോട്ട് തടയാൻ സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് തടയാൻ കർശന നടപടികൾ സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറഇയിച്ചു. പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംസ് സംവിധാനം ഏർപ്പെടുത്തും. തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കാര്യക്ഷമമാക്കും. കള്ളവോട്ടം ആൾമാറാട്ടവും തടയാൻ നടപടി വേണമെന്നുള്ള ഒരു പറ്റം ഹർജികളിലാണ് കമ്മീഷൻ നിലപാട് അറിയിച്ചത്. കമ്മീഷൻ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് ഹൈക്കോടതി അറിയിച്ചു. നടപടികൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു പ്രശ്‌നബാധിതമല്ലാത്ത ബൂത്തുകളിൽ സ്ഥാനാർഥികൾ ആവശ്യപ്പെട്ടാൽ വീഡിയോ ചിത്രീകരണം നടത്തണം. ഇതിനുള്ള…

Read More

ഭൂമി താഴ്ന്ന് അപ്രത്യക്ഷയായ വീട്ടമ്മ പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍

കണ്ണൂര്‍: വസ്ത്രം അലക്കിക്കൊണ്ടിരിക്കെ കുഴിയില്‍ വീണ വീട്ടമ്മയെ കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറില്‍. കണ്ണൂര്‍ ഇരിക്കൂറിലാണ് സംഭവം നടന്നത്. 25 കോല്‍ ആഴമുള്ള കിണറിനടിയിലെത്തിയെങ്കിലുo അത്ഭുതകരമായി ഇവർ രക്ഷപ്പെട്ടു. ആയിപ്പുഴ ഗവ. യു.പി. സ്കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തില്‍പെട്ടത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇവരെ ഈ കുഴിയില്‍ കണ്ടെത്താനായില്ല. അടുത്തുള്ള വീടിന്റെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്.വ്യാഴാഴ്​ച്ച ഉച്ചക്ക് 12…

Read More

വീടിനെ ചൊല്ലി തർക്കം: മലപ്പുറത്ത് മകനുമായുള്ള സംഘർഷത്തിനൊടുവിൽ പിതാവ് മരിച്ചു

വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം അച്ഛനും മകനും തമ്മിലുള്ള സംഘർഷത്തിലും അച്ഛന്റെ മരണത്തിലും കലാശിച്ചു. മലപ്പുറം വെളിയങ്കോട് ബദർ പള്ളി സ്വദേശി ഹംസുവാണ് മരിച്ചത്. 62 വയസ്സായിരുന്നു. സംഭവത്തിൽ ഹംസുവിന്റെ മകൻ ആബിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു രാവിലെ 11 മണിയോടെയാണ് തർക്കങ്ങൾക്ക് തുടക്കം. ഹംസുവിന്റെ ഭാര്യയും മകൻ ആബിദും ബദർ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. എന്നാൽ വീട്ടിൽ കയറാനുള്ള ശ്രമം ഹംസു തടയുകയും ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു അടിപിടിയിൽ ഹംസുവിന് സാരമായി പരുക്കേൽക്കുകയും മരിക്കുകയുമായിരുന്നു. അതേസമയം പോസ്റ്റുമോർട്ടം…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ 75 ശതമാനത്തിലേറെ പോളിംഗ്; ആദ്യഘട്ട പോളിംഗിനെ മറികടന്നു

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. 75.41 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകളിൽ ഇനിയും മാറ്റം വന്നേക്കാം. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത് കോട്ടയത്ത് 73. 31 ശതമാനവും എറണാകുളത്ത് 76.05 ശതമാനവും തൃശ്ശൂരിൽ 74.03 ശതമാനവും പാലക്കാട് 76.86 ശതമാനവും വയനാട് 78.62 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട വോട്ടെടുപ്പിനേക്കാൾ കൂടുതൽ പേർ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്തു. ആദ്യഘട്ടത്തിൽ 73.12 ശതമാനമായിരുന്നു…

Read More

സംസ്ഥാനത്ത് ആക്ടീവ് രോഗികളുടെ എണ്ണം 59,517 ആയി കുറഞ്ഞു; ഇന്ന് 4847 പേർ കൊവിഡ് മുക്തരായി

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. തിരുവനന്തപുരം 302, കൊല്ലം 280, പത്തനംതിട്ട 183, ആലപ്പുഴ 208, കോട്ടയം 312, ഇടുക്കി 121, എറണാകുളം 649, തൃശൂർ 638, പാലക്കാട് 263, മലപ്പുറം 680, കോഴിക്കോട് 650, വയനാട് 115, കണ്ണൂർ 292, കാസർഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,91,845 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി; വിധി ഈ മാസം 22ന്

സിസ്റ്റർ അഭയ കൊലപാതക കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം 22ന് കേസിൽ വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ പൂർത്തിയായത്. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി വരുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം കോടതിയിൽ പൂർത്തിയായിരുന്നു. കേസിൽ താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫാദർ കോട്ടൂർ വാദിച്ചത്. മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ…

Read More

സ്‌കൂളുകൾ തുറക്കുന്നത് തീരുമാനിക്കാനായി മുഖ്യമന്ത്രി ഈ മാസം 17ന് യോഗം വിളിച്ചു

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു. ഈ മാസം 17 നാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിൽ പൊതുപരീക്ഷകൾ നടത്തേണ്ടതുണ്ട്. പ്രാക്ടിക്കൽ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിരിക്കുന്നത്. ജനുവരി മുതൽ സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനമെടുക്കാൻ യോഗം ചേരുന്നത്. യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ…

Read More

ഇത്തവണ വോട്ട് നഷ്ട്ടപ്പെട്ടവരിൽ മമ്മൂട്ടിയും

എല്ലാവരും വോട്ട് ചെയ്യുമ്പോൾ ഇപ്രാവശ്യം മമ്മൂട്ടിക്ക് വോട്ടില്ല. ഇത്തവണ വോട്ട് നഷ്ട്ടപ്പെട്ടവരിൽ സാക്ഷാൽ മമ്മൂക്കയും ഉൾപ്പെട്ടിരിക്കുകയാണ്. എല്ലാ തവണയും സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനായി എത്താറുള്ളത്. താരത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മമ്മൂട്ടി ഇവിടെ വോട്ട് ചെയ്യാനെത്തുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് വോട്ടില്ലെന്ന വിവരം തിരിച്ചറിഞ്ഞത്. എന്നാൽ ഔദ്യോ​ഗികമായി മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല….

Read More

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി: ഒളിവിലുള്ള കൂട്ടാളി ശബീലിനായി തെരച്ചിൽ

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. ബംഗളൂരു സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം ഒളിവിൽ പോയ ബിനീഷ് കോടിയേരിയുടെ കൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി ഷബീലിനായുള്ള അന്വേഷണം എൻസിബി ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് ഷബീൽ മുങ്ങിയത്. ഷബീലിന്റെ മംഗളൂരു മേൽവിലാസത്തിൽ ഡിസംബർ രണ്ടിന് എൻസിബി നോട്ടീസ് നൽകിയിരുന്നു. ഇയാൾ ഹാജരാകാഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ തളിപ്പറമ്പിൽ എത്തിയപ്പോഴാണ് മുങ്ങിയ…

Read More