പുലർച്ചെ പുറത്തേക്കിറങ്ങിയപ്പോൾ വീട്ടുമുറ്റത്ത് ചീങ്കണ്ണി; സംഭവം അതിരപ്പിള്ളിയിൽ

തൃശ്ശൂർ അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്തേക്ക് കയറി വന്ന് ചീങ്കണ്ണി. അതിരപ്പിള്ളി പുഴയുടെ സമീപത്ത് താമസിക്കുന്ന ഷാജന്റെ വീട്ടുമുറ്റത്തേക്കാണ് ചീങ്കണ്ണി കയറി വന്നത്. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ് പുറത്തിക്കിറങ്ങിയപ്പോഴാണ് ചീങ്കണ്ണിയെ കണ്ടത് ഇതോടെ പരിഭ്രാന്തരായ കുടുംബാംഗങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം നേരം പരിശ്രമിച്ചാണ് ചീങ്കണ്ണിയെ പിടികൂടി തിരികെ പുഴയിലേക്ക് അയക്കാൻ സാധിച്ചത്.

Read More

മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയിമ്പ്ര സ്വദേശി ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടത്. പയിമ്പ്ര അമ്പലക്കുളത്തിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ദേശസാത്കൃത ബാങ്കിൽ മുക്കുപണ്ടം വെച്ച് 1.6 കോടി രൂപയാണ് തട്ടിയെടുത്തത്. കേസിലെ പ്രധാന പ്രതി പുൽപ്പള്ളി സ്വദേശി ബിന്ദുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Read More

അങ്കമാലിയിൽ ദമ്പതികളെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രൊളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

അങ്കമാലിയിൽ ദമ്പതികളായ യുവാവിനെയും യുവതിയെയും കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രൊളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. അങ്കമാലി മുന്നൂർപ്പിള്ളി മാരേക്കാടൻ ശിവദാസന്റെ മകൻ നിഷിൽ(31)ആണ് ആത്മഹത്യ ചെയ്തത്. പാലിശ്ശേരി വാഴക്കാല വീട്ടിൽ ഡൈമിസ് ഡേവിസ്(34), ഭാര്യ ഫിഫി(28) എന്നിവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. കത്തിയും പെട്രോളുമായാണ് നിഷിൽ ഇവരുടെ വീട്ടിലെത്തിയത്. നിഷിൽ എത്തിയപ്പോൾ ഡൈമിസും ഫിഫിയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പോയിരിക്കുകയായിരുന്നു. ഇരുവരും തിരിച്ചെത്തുന്നത് വരെ ഇയാൾ വീടിന്റെ പിന്നിൽ കാത്തിരുന്നു വളർത്തു നായക്ക് ചോറ് നൽകാൻ…

Read More

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

പെരിന്തല്‍മണ്ണ: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. കീഴാറ്റൂര്‍ ആലിക്ക പറമ്പ് പൊരുതിക്കുത്ത് ഉസ്മാന്റെ മകന്‍ ആഷിഖാന് മരിച്ചത്. തച്ചിങ്ങനാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ വെള്ളിയാറിലെ അളിമ്പിയന്‍ കുണ്ട് കടവിലാണ് സംഭവം. കുളിക്കുന്നതിനിടെ ആഷിഖിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് കുഴിച്ചിട്ട കല്ല് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ് റൈഹാനത്ത്. സഹോദരന്‍…

Read More

ലോകത്തിലെ ശക്തരായ 12 വനിതകളുടെ പട്ടികയില്‍ മന്ത്രി ശൈലജയും

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മാസികയായ ഫിനാഷ്യല്‍ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയും. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്‌റ്റേസി അബ്രാംസ് എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജയേയും വായനക്കാര്‍ തിരഞ്ഞെടുത്തത്. വായനക്കാര്‍ നോമിനേറ്റ് ചെയ്ത നൂറുകണക്കിന് പേരുകളില്‍ നിന്നാണ് കെ കെ ശൈലജ 12 അംഗ…

Read More

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ; വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. അഞ്ച് ജില്ലകളിൽ ഇന്ന് നിശബ്ദപ്രചാരണമാണ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. കൊട്ടിക്കലാശമില്ലായിരുന്നുവെങ്കിലും വാഹന ജാഥ അടക്കമുള്ള പരിപാടികളുമായാണ് മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കേരളാ കോൺഗ്രസിനെ സംബന്ധിച്ച് നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. യുഡിഎഫ് വിട്ട് എൽ ഡി എഫിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് കോട്ടയത്ത് തങ്ങളുടെ…

Read More

കോവിഡ് വാക്‌സിന്‍ വിതരണം: രജിസ്റ്റര്‍ ചെയ്യാൻ മൊബൈൽ ആപ്പ്

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി കേന്ദ്ര സർക്കാർ. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. മൊബൈല്‍ ആപ്പ് ഉള്‍പ്പെടെ കോവിഡ് വാക്‌സിന്‍ വിതരണം സുഗമമായി നിര്‍വഹിക്കുന്നതിന് ആവശ്യമായ സംവിധാനത്തിനാണ് സർക്കാർ രൂപം നല്‍കിയത്. കോ-വിന്‍ എന്ന പേരിലുള്ള ആപ്പിനാണ് രൂപം നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. വാക്‌സിന്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. കൂടാതെ വാക്‌സിന്‍ ഡേറ്റ രേഖപ്പെടുത്തുന്നതിനുള്ള…

Read More

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ; വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. അഞ്ച് ജില്ലകളിൽ ഇന്ന് നിശബ്ദപ്രചാരണമാണ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. കൊട്ടിക്കലാശമില്ലായിരുന്നുവെങ്കിലും വാഹന ജാഥ അടക്കമുള്ള പരിപാടികളുമായാണ് മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കേരളാ കോൺഗ്രസിനെ സംബന്ധിച്ച് നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. യുഡിഎഫ് വിട്ട് എൽ ഡി എഫിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് കോട്ടയത്ത് തങ്ങളുടെ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരു ഹോട്ട്സ്പോട്ട് കൂടി; 8 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ കരിമ്പുഴ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 14) ആണ് പുതിയ ഹോട്ട് സ്പോട്ട്   8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്പോട്ടുകളാണുള്ളത്.  

Read More

വോട്ടെടുപ്പ് ദിവസം മദ്യവിതരണം; ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിൽ

വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാർഥി അറസ്റ്റിൽ. പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡ് സ്ഥാനാർഥിയായ എസ് സി രാജയാണ് അറസ്റ്റിലായത്.   രാജയും സുഹൃത്തുക്കളും ചേർന്ന് മദ്യവിതരണം നടത്തുന്നത് അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി സ്ഥാനാർഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ എതിർ സ്ഥാനാർഥികൾ സമീപിച്ചിട്ടുണ്ട് ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മികച്ച പോളിംഗാണ് അഞ്ച് ജില്ലകളിലും രേഖപ്പെടുത്തിയത്. വൈകുന്നേരം നാലര…

Read More