തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. അഞ്ച് ജില്ലകളിൽ ഇന്ന് നിശബ്ദപ്രചാരണമാണ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. കൊട്ടിക്കലാശമില്ലായിരുന്നുവെങ്കിലും വാഹന ജാഥ അടക്കമുള്ള പരിപാടികളുമായാണ് മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.
കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കേരളാ കോൺഗ്രസിനെ സംബന്ധിച്ച് നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. യുഡിഎഫ് വിട്ട് എൽ ഡി എഫിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് കോട്ടയത്ത് തങ്ങളുടെ കരുത്ത് തെളിയിക്കണം.
പി ജെ ജോസഫിനും നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് നിർണായകമാണ്. എറണാകുളം ജില്ലാ പഞ്ചായത്തിൽ തുടർച്ചയായ മൂന്നാംവട്ട വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. പാലക്കാട് ഇടതുമുന്നണിക്കൊപ്പം നിൽക്കാനാണ് സാധ്യത. തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് അതേസമയം ബിജെപിക്ക് പ്രതീക്ഷയുള്ളത്.