തൃശ്ശൂർ അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്തേക്ക് കയറി വന്ന് ചീങ്കണ്ണി. അതിരപ്പിള്ളി പുഴയുടെ സമീപത്ത് താമസിക്കുന്ന ഷാജന്റെ വീട്ടുമുറ്റത്തേക്കാണ് ചീങ്കണ്ണി കയറി വന്നത്. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ് പുറത്തിക്കിറങ്ങിയപ്പോഴാണ് ചീങ്കണ്ണിയെ കണ്ടത്
ഇതോടെ പരിഭ്രാന്തരായ കുടുംബാംഗങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം നേരം പരിശ്രമിച്ചാണ് ചീങ്കണ്ണിയെ പിടികൂടി തിരികെ പുഴയിലേക്ക് അയക്കാൻ സാധിച്ചത്.