രാജ്യത്ത് 2021 മുതല്‍ റിലയന്‍സ് ജിയോ 5 ജി ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിനുവേണ്ട സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മ്മിക്കുമെന്നും അംബാനി പറഞ്ഞു.
നാലാം വ്യവസായിക വിപ്ലവത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ 5ജി നെറ്റ് വര്‍ക്ക് ഇന്ത്യയെ പ്രാപ്തമാക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 5ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അംബാനിയുടെ പ്രഖ്യാപനം. ഇന്ത്യയിലെ 5ജി വിപ്ലവത്തില്‍ റിലയന്‍സ് ജിയോ വഴികാട്ടിയാവുമെന്ന് കമ്പനി മേധാവിയായ മുകേഷ് പറഞ്ഞു.