കാസർകോട് ദേലംപാടിയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു; എൻഡിഎ സ്ഥാനാർഥിക്കും പരുക്ക്

കാസർകോട് ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. സംഘർഷത്തിൽ എൻഡിഎ സ്ഥാനാർഥിക്കും പരുക്കേറ്റിട്ടുണ്ട്. ബിജെപി പ്രവർത്തകൻ രതീഷിനാണ് കുത്തേറ്റത്. എൻഡിഎ സ്ഥാനാർഥി സതീശനാണ് പരുക്കേറ്റത് സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശശി നിർക്കളയ, ബാലകൃഷ്ണൻ നിർക്കളയ, നാരായണൻ മല്ലംപാറ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ബിജെപി സിപിഎം സംഘർഷം പ്രദേശത്ത് നിലനിനിന്നിരുന്നു. സമാധാന യോഗത്തിൽ പങ്കെടുത്ത ശേഷം തിരികെ പോകുമ്പോൾ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.

Read More

ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ ആരോപണം; അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും. ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോർട്ട് നൽകുന്നത്. സ്വപ്‌നയുടെ ആരോപണങ്ങൾ റിപ്പോർട്ടിൽ തള്ളുന്നതായാണ് സൂചന മൊഴി നൽകാതിരിക്കാൻ നവംബർ 25ന് ചില ഉദ്യോഗസ്ഥർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്ന യാതൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ജയിൽ വകുപ്പ് പറയുന്നു. ഒക്ടോബർ 14 മുതൽ സ്വപ്നയെ ജയിലിൽ എത്തിച്ചതു മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ജയിൽ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം: അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി

എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനത്തിലെ 8116 വാര്‍ഡിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 350 ഗ്രാമപഞ്ചായത്തും 58 ബ്ലോക്ക് പഞ്ചായത്തും 36 മുനിസിപ്പാലിറ്റിയും രണ്ടാംഘട്ടത്തില്‍ വിധിയെഴുതും. അഞ്ച് ജില്ലാപഞ്ചായത്തിലായി 124 ഡിവിഷനിലും കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളിലായി 128 വാര്‍ഡിലുമാണ് വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ാാം വാര്‍ഡിലെയും തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴിയിലെയും തിരഞ്ഞെടുപ്പ്…

Read More

സംസ്ഥാനത്തു വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടന്‍ എന്ന് സൂചന

തിരുവനന്തപുരം : സംസ്ഥാനത്തു വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടന്‍ എന്ന് സൂചന . സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് മുപ്പത്തിമൂന്നു പൈസവരെ കൂടുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കുകള്‍ പുതുക്കും. 2019 ഒക്ടോബര്‍ മുതലുള്ള ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാനുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ 11 പൈസയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു പൈസയും സര്‍ചാര്‍ജ് ഈടാക്കണമെന്നാണു…

Read More

ഇന്ന് സംസ്ഥാനത്ത് 35 കൊവിഡ് മരണങ്ങൾ കൂടി; 4230 സമ്പർക്ക രോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിൻകിഴ് സ്വദേശി സലിം (63), കുളത്തൂർ സ്വദേശിനി സത്യഭാമ (68), കൊല്ലം ആണ്ടൂർ സ്വദേശി സാമുവൽ ജോർജ് (68), പത്തനാപുരം സ്വദേശിനി മേരികുട്ടി (68), പുത്തൂർ സ്വദേശിനി ഭവാനി അമ്മ (89), പത്തനംതിട്ട ആനന്ദപള്ളി സ്വദേശി സുരേഷ് (54), കൈപ്പട്ടൂർ സ്വദേശിനി തങ്കമണിയമ്മ (80), പന്തളം സ്വദേശിനി അയിഷാമ്മാൾ (65), ചൂരാകോട് സ്വദേശിനി മറിയ (62), പേട്ട…

Read More

4647 പേർക്ക് കൂടി സംസ്ഥാനത്ത് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 59,923 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4647 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 401, കൊല്ലം 281, പത്തനംതിട്ട 182, ആലപ്പുഴ 363, കോട്ടയം 311, ഇടുക്കി 56, എറണാകുളം 532, തൃശൂർ 470, പാലക്കാട് 437, മലപ്പുറം 612, കോഴിക്കോട് 610, വയനാട് 111, കണ്ണൂർ 217, കാസർഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,86,998 പേർ ഇതുവരെ കോവിഡിൽ…

Read More

പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പുലിയൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാർഡ് 9, 13), പാലക്കാട് ജില്ലയിലെ കല്ലങ്കോട് (1, 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കൊവിഡ്; സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന്‍ പാടുള്ളൂ. നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് ആവശ്യപ്പെടുന്നതായി നിരവധി പരാതികളുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ഫീസ് കുറയ്ക്കണമെന്നും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍…

Read More

ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള വിലക്ക് തുടരും; സിബിഐ ആവശ്യം ഹൈക്കോടതി തള്ളി

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കെതിരായ അന്വേഷണത്തിനുള്ള വിലക്ക് ഹൈക്കോടതി ഈ മാസം 17 വരെ നീട്ടി. ഇന്ന് തന്നെ വിലക്ക് നീക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സ്റ്റേ നീട്ടിയത് സിബിഐ കേസിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം കേസിൽ ശിവശങ്കറും സ്വപ്‌നയും യൂനിടാകും അടക്കമുള്ള പ്രതികളുടെ പങ്കിന് കൂടുതൽ തെളിവ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹർജി നൽകിയത്. വടക്കാഞ്ചേരി ഭവന നിർമാണ…

Read More