മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്ത് (18) ആണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; 18കാരന് ദാരുണാന്ത്യം
