ബാണസുര ഡാമിൽ നിന്ന് നാളെ അധിക ജലം തുറന്ന് വിടും
ബാണാസുരസാഗര്‍ അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതിനാൽ നാളെ (ജൂലൈ 28) രാവിലെ ഏട്ടിന് സ്‌പിൽവെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റർ അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ രണ്ട്, മൂന്ന് ഷട്ടറുകൾ 85 സെന്റീമീറ്ററായി ഉയർത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വയനാട്ടിൽ നാളെയും മഴ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ തുടരാനാണ് സാധ്യത.വടക്കൻ കേരളത്തിലും മലയോരമേഖലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക്…