കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു.
കരിക്കോട് ടികെഎം എന്‍ജിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥികളായ കാഞ്ഞങ്ങാട് സ്വദേശി അര്‍ജുന്‍, കണ്ണൂര്‍ സ്വദേശി റിസ്വാന്‍ എന്നിവരാണ് മരിച്ചത്.
വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു അപകടം. 24 മണിക്കൂറിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്നുപേരാണ് മരിച്ചത്.