ബിനീഷ് കോടിയേരി ജയില്‍ മോചിതനായി
കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങി. സത്യം ജയിക്കുമെന്നും പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ജയില്‍ മോചിതനായ ബിനീഷ് പറഞ്ഞു. ഇഡി ആവശ്യപ്പെട്ട പേരുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ 10 ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് കോടിയേരി വെളിപ്പെടുത്തി. കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിനു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തിനു ശേഷമാണ് ജയില്‍ മോചനം. അതേസമയം ബിനീഷിനു ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന….