ന്യൂയോര്‍ക്ക്: അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കയത്.
നിലവില്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസിന്റെ മൂന്നിലൊന്ന് ഉപയോഗിച്ചാല്‍ കുട്ടികളിലെ രോഗലക്ഷണങ്ങള്‍ക്കെതിരെ വാക്‌സിന്‍ 90 ശതമാനത്തിലധികം സംരക്ഷണം നല്‍കുമെന്ന് ക്ലിനിക്കല്‍ ട്രയല്‍ തെളിയിച്ചതായി ഫൈസര്‍ വെളിപ്പെടുത്തി.
അതോടൊപ്പം തന്നെ കുറഞ്ഞ ഡോസ് രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
12 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ ഉപയോഗിക്കുന്ന ഡോസിന്റെ മൂന്നിലൊന്ന് ഉപയോഗിച്ച് രൂപപ്പെടുത്തിയ വാക്സിന്‍ അഞ്ചു മുതല്‍ 11 വരെ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗ അംഗീകാരം ശുപാര്‍ശ ചെയ്യുന്നതിനായി എഫ്.ഡി.എയുടെ വാക്സിന്‍ ഉപദേശകര്‍ 17 വോട്ടുകള്‍ നല്‍കിയാണ് ഏകകണ്ഠമായി അംഗീകരിച്ചത്.