ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന; ചിലർ ജയിലിൽ വന്നുകണ്ട് ഭീഷണിപ്പെടുത്തി

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയിൽ. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ചിലർ തന്നെ ജയിലിൽ വന്നുകണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് ഇവർ മുന്നറിയിപ്പ് നൽകിയതായും സ്വപ്‌ന പറയന്നു അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് അവർ പറഞ്ഞു. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും കോടതിയെ സ്വപ്‌ന അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കണ്ണൂരിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കണ്ണൂരിൽ വാഹനപരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വളപട്ടണം പോലീസ് പുതിയ തെരുവിൽ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് മംഗലാപുരത്ത് നിന്നും ആൾട്ടോ കാറിൽ നടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കാറഇന്റെ പിൻസീറ്റിൽ നാല് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ഇവ. വാഹനത്തിന്റെ ഡ്രൈവർ ഉപ്പള സ്വദേശി യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു

Read More

കോതമംഗലം പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്

കോതമംഗലം പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. ജനുവരി എട്ടിനകം പള്ളി ഏറ്റെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്ര സേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ സിആർപിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിആർപിഎഫ് പള്ളിപ്പുറം ക്യാംപിനാകും ചുമതല. ഓർത്തഡോക്‌സ് സഭ നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഉത്തരവ്. കോതമംഗലം പളളി ഏറ്റെടുക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ ആവശ്യം കോടതി തള്ളി.

Read More

പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾക്കറിയാം; എൽഡിഎഫ് വലിയ വിജയം നേടുമെന്ന് മുകേഷ്

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് മുകേഷ് എംഎൽഎ. കേരള ജനത യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. അതിനാൽ തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞത് തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന്. ആരോപണങ്ങളൊന്നും സർക്കാരിനെ ബാധിച്ചിട്ടില്ല. പുകമറ സൃഷ്ടിക്കാനുള്ള വിവാദങ്ങൾ ജനങ്ങൾ മനസ്സിലാക്കും. ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടു. പട്ടിണിയില്ല, പെൻഷൻ ലഭിക്കുന്നു ഇങ്ങനെയുള്ള കാര്യങ്ങളാണ് ആളുകൾ നോക്കുന്നത്. കൊല്ലത്ത് എൽഡിഎഫ് വിജയ ചരിത്രം തുടരും. എത്ര പുകമറ സൃഷ്ടിച്ചാലും ജനങ്ങൾ യാഥാർഥ്യം മനസിലാക്കി വോട്ട്…

Read More

സ്വർണക്കടത്തിൽ ശിവശങ്കറിന് നേരിട്ട് പങ്കെന്ന് കസ്റ്റംസ്; കസ്റ്റഡി കാലാവധി ഡിസംബർ 22 വരെ നീട്ടി

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് സുപ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ് റിപ്പോർട്ട്. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്നും കേരളാ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാഴ്ച നടത്തിയ ചോദ്യം ചെയ്യലിലെ സുപ്രധാന ചോദ്യങ്ങളിൽ നിന്ന് ശിവശങ്കർ ഒഴിഞ്ഞുമാറുന്നു. കൂടുതൽ പേർക്കൊപ്പം ശിവശങ്കറെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങളാണ് കേസിൽ നടന്നിട്ടുള്ളതെന്നും കസ്റ്റംസ് പറഞ്ഞു തുടർന്ന് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി…

Read More

ആലപ്പുഴയിലും പത്തനംതിട്ടയിലും വോട്ടർമാർ കുഴഞ്ഞുവീണ് മരിച്ചു

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കുന്നതിനിടെ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വോട്ടർമാർ കുഴഞ്ഞുവീണ് മരിച്ചു.   ആലപ്പുഴയിൽ കാർത്തികപ്പള്ളി പഞ്ചായത്തിലെ ബാലൻ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ഹരിപാട് മഹാദേവികാട് എസ് എൻ ഡി പി ഹൈസ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം പത്തനംതിട്ട റാന്നി ഇടമുളയിൽ മത്തായി ആണ് കുഴഞ്ഞുവീണ് മരിച്ചത്. 90 വയസ്സായിരുന്നു. വോട്ട് ചെയ്തു പുറത്തേക്കിറങ്ങവെയാണ് മരണം സംഭവിച്ചത്. യുഡിഎഫ് സ്ഥാനാർഥി സാംജി ഇടമുറിയുടെ മുത്തച്ഛൻ കൂടിയാണ്.

Read More

എഴുന്നേൽക്കാൻ വൈകിയ 17കാരിയെ പിതാവ് വാക്കത്തി കൊണ്ട് വെട്ടി; ദാരുണ സംഭവം കോട്ടയത്ത്

കോട്ടയത്ത് പിതാവിന്റെ വെട്ടേറ്റ് പരുക്കേറ്റ പതിനേഴുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. രാവിലെ എഴുന്നേൽക്കാൻ വൈകിയെന്ന കാരണം പറഞ്ഞാണ് കൊടുംക്രൂരത നടന്നത്. കോട്ടയം കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു(48)വാണ് മകളെ വെട്ടിയത്. മകൾ എഴുന്നേൽക്കാൻ വൈകിയെന്ന് പറഞ്ഞ് ബഹളം വെച്ച രഘു വാക്കത്തിയുമായി മുറിയിലെത്തുകയും കുട്ടിയെ വെട്ടുകയുമായിരുന്നു. തലയ്ക്കാണ് ആദ്യം വെട്ട് കൊണ്ടത്. ചോര വാർന്നൊഴുകിയതോടെ കുട്ടി നിലവിളിച്ചു. പിന്നാലെ വീണ്ടും വെട്ടി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ വലതു കൈയിലെ വിരൽ മുറിഞ്ഞ് തൂങ്ങുകയും ചെയ്തുറൂമിൽ നിന്ന് ഇറങ്ങിയോടിയ…

Read More

പ്രതീക്ഷ യുഡിഎഫിൽ; ബിജെപിക്ക് ജനങ്ങൾ കേരളത്തിൽ ഒരിഞ്ച് സ്ഥലം പോലും കൊടുക്കില്ലെന്ന് ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കേരളമാകെ അഴിമതി സർക്കാരിനെതിരായി ജനം വിധിയെഴുതുന്ന സന്ദർഭമാണിതെന്നും ചെന്നിത്തല പറഞ്ഞു ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും കേരളത്തിൽ കൊടുക്കില്ലെന്ന് ഒന്നുകൂടി തെളിയിക്കപ്പെടാൻ പോകുന്ന തെരഞ്ഞെടുപ്പാണിത്. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങൾ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ പോകുന്ന കാഴ്ചയാണഅ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയാകെ യുഡിഎഫിലാണ്. കേരളത്തിൽ അഴിമതിയുടെ ചുരുൾ അഴിഞ്ഞു കൊണ്ടിരിക്കുകയാണ്. ഉന്നതനാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം…

Read More

മികച്ച പ്രതികരണവുമായി വോട്ടർമാർ; ആദ്യ മണിക്കൂറുകളിൽ തന്നെ കനത്ത പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ വൻ പ്രതികരണവുമായി ജനം. ആദ്യ മണിക്കൂറിൽ തന്നെ പതിനാറ് ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. ബൂത്തുകളിലെല്ലാം തന്നെ നീണ്ടനിര ദൃശ്യമാണ്. അതേസമയം സാങ്കേതിക തകരാറിനെ തുടർന്ന് ചിലയിടങ്ങളിൽ വോട്ടിംഗ് തടസ്സപ്പെട്ടിട്ടുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടർമാരാണ് വിധിയെഴുതുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ…

Read More