അനാരോഗ്യത്തെ തുടർന്ന് യാത്ര ചെയ്യാനാകില്ല; വി എസ് ഇത്തവണ വോട്ട് ചെയ്യില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വോട്ട് രേഖപ്പെടുത്തില്ല. തിരുവനന്തപുരത്ത് താമസിക്കുന്ന വി എസിനും കുടുംബത്തിലും ആലപ്പുഴയിലെ പുന്നപ്രയിലാണ് വോട്ടുള്ളത്. അനാരോഗ്യത്തെ തുടർന്ന് യാത്ര ചെയ്യാൻ സാധിക്കാത്തതിനാലാണ് വി എസ് ഇത്തവണ വോട്ട് ചെയ്യാത്തത് തപാൽ വോട്ടിന് വി എസ് അപേക്ഷിച്ചിരുന്നു. എന്നാൽ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമാണ് തപാൽ വോട്ടിന് അനുമതിയുള്ളൂ. ചട്ടപ്രകാരം തപാൽ വോട്ട് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വി എസിനെ അറിയിച്ചിരുന്നു.

Read More

കോഴിക്കോട് ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഏഴ് വയസ്സുകാരി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് ചാലക്കര അവേലം കടവിൽ ഏഴ് വയസ്സുകാരി മുങ്ങിമരിച്ചു. മടവൂർ അടുക്കത്തുപറമ്പത്ത് ഹാരിസ്-ഫസ്‌ന ദമ്പതികളുടെ മകൾ ഹന ഫാത്തിമയാണ് മരിച്ചത്. ഹനക്കൊപ്പം ഒഴുക്കിൽപ്പെട്ട വട്ടത്ത് മണ്ണിൽ ഷമീറിന്റെ മകൾ ഫാത്തിമ സഹമത്ത് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മാതൃസഹോദരനായ ഷമീറിന്റെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഹന. വല്യുമ്മക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികളും ഒഴുക്കിൽപ്പെട്ടു. നിലവിളി കേട്ട് അടുത്തുണ്ടായിരുന്നവർ പുഴയിലേക്ക് ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ ഹന മരിച്ചു.  

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ച് ജില്ലകളിലെ വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതുന്നത് 88 ലക്ഷം വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നായി 88 ലക്ഷത്തോളം വോട്ടർമാർ ഇന്ന് വിധിയെഴുതും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പോളിംഗിന്റെ അവസാന മണിക്കൂർ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം 395…

Read More

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

താമരശ്ശേരി: ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. എളേറ്റില്‍ വട്ടോളി സ്വദേശി പനച്ചി കുന്നുമ്മൽ അസീസ് (38), മക്കളായ നജ ഫാത്തിമ (7), ഫാത്തിമ സന്‍ഹ (10), മുഹമ്മദ് ഇര്‍ഫാന്‍ (3), അസീസിന്റെ ഭാര്യാ സഹോദരന്‍ ഉണ്ണികുളം വള്ളിയോത്ത് സ്വദേശി ഷംസീര്‍ (38), മകള്‍ നൈഫ ഫാത്തിമ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ അടിവാരത്തിന് മുകളിലായിരുന്നു…

Read More

പോപുലർ ഫിനാൻസിന്റെ ജില്ലയിലെ എല്ലാ ശാഖകളും അടച്ചുപൂട്ടാൻ കലക്ടറുടെ ഉത്തരവ്

പോപുലർ ഫിനാൻസിന്റെ കാസർകോട് ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ ഉത്തരവ്. മുഴുവൻ ശാഖകളും അടച്ചുപൂട്ടി സീൽ ചെയ്ത് താക്കോൽ കലക്ടർക്ക് കൈമാറാൻ ജില്ലാ പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണം. സ്ഥാപനത്തിന്റെ ഡയറക്ടർമാരുടെയോ മാനേജർമാരുടെയോ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ ക്രയവിക്രയം തടയുന്നതിനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ രജിസ്ട്രാർക്കും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്ഥാപനത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും എല്ലാ അക്കൗണ്ടുകൾ മരവിപ്പിക്കാൻ…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയത്.  ചൊവ്വാഴ്ച രാത്രി 11.30 വരെ കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. പൊഴിയൂർ മുതൽ കാസർകോട് വരെ 1.5 മീറ്റർ മുതൽ 3.1 മീറ്റർ വരെ…

Read More

സ്വർണക്കടത്ത് കേസ്: കസ്റ്റംസ് കേസിൽ നൽകിയ ജാമ്യാപേക്ഷ ശിവശങ്കർ പിൻവലിച്ചു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിച്ചത്. ഇഡി കേസിൽ ഹൈക്കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി അതിനിടെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ശിവശങ്കറിനെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവുകൾ കസ്റ്റംസ് മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്. തെളിവുകൾ മുദ്രവെച്ച കവറിൽ നൽകാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു.  

Read More

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് 11ലേക്ക് മാറ്റി; സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദേശം

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ജാമ്യഹർജി വേഗത്തിൽ കേൾക്കണമെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരൻ ആശുപത്രിയിൽ അല്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം എന്നാൽ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമോയെന്ന ആശങ്കയുണ്ടെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകൻ പറഞ്ഞു. നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ് സത്യവാങ്മൂലം നൽകാൻ നിർദേശിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 11ലേക്ക് മാറ്റി തനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും…

Read More

കേരളത്തിൽ വരാൻ പോകുന്നത് എൻഡിഎയുടെ താമരക്കാലമെന്ന് സുരേഷ് ഗോപി

സംസ്ഥാനത്ത് വരാൻ പോകുന്നത് എൻഡിഎയുടെ താമരക്കാലമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് മേഖല എൻഡിഎ സ്ഥാനാർഥി സംഗമവും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എസ് എൻ പുരം പഞ്ചായത്തിലെ വെമ്പല്ലൂരിലും സുരേഷ് ഗോപി പ്രചാരണത്തിനെത്തി.  

Read More