തെരഞ്ഞെടുപ്പ് ഫലം വൈകില്ല; ഉച്ചയ്ക്ക് മുന്‍പ് അറിയാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദശ തെരഞ്ഞെടുപ്പ് ഫലം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‍കരന്‍. എല്ലാ ഫലവും ഉച്ചയ്ക്ക് മുന്‍പ് അറിയാനാകു. എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. എല്ലാ വീട്ടിലും ബാലറ്റ് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ തപാല്‍ ബാലറ്റ് കൂടി ഏര്‍പ്പെടുത്തിയെന്നും വി ഭാസ്‍കരന്‍ പറഞ്ഞു ഏകദേശം അമ്പതിനായരത്തോളം പേർ തപാൽ വോട്ടിന് കാത്തിരിക്കുന്നുണ്ടെങ്കിലും പതിനായിരത്തോളം പേരുടെ വോട്ട് മാത്രമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉദ്യോഗസ്ഥർക്ക് വീട്ടിലെത്തി ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ അക്കാര്യത്തിൽ ആശങ്ക…

Read More

തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണം: കെ കെ ശൈലജ ടീച്ചര്‍, വോട്ടിന് പോകും മുന്നേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !

തിരുവനന്തപുരം: കോവിഡ് ഭീക്ഷണി നില നില്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ ആ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കും. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നെങ്കിലും ഇപ്പോഴും…

Read More

കരിപ്പൂരില്‍ 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 22 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയ്ക്ക് ദുബയില്‍ നിന്ന് കോഴിക്കോട് ഫ്‌ലൈ ദുബയ് വിമാനത്തില്‍ വന്ന കാസര്‍കോഡ് സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് പ്രവന്റീവ് വിഭാഗം സ്വര്‍ണം പിടികൂടിയത്. 57 വയസ്സുള്ള യാത്രക്കാരന്‍ സ്വര്‍ണമിശ്രിതം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിനുളളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ക്യാപ്‌സൂളിന്റെ തൂക്കം 433 ഗ്രാമാണ്. കൂടാതെ 29.99 ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയവും 30.11 ഗ്രാം തൂക്കമുള്ള സ്വര്‍ണമോതിരവും പഴ്‌സില്‍ നിന്ന് കണ്ടെത്തി.    

Read More

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അറബി കടലിൽ രൂപം കൊണ്ട പുതിയ ന്യൂനമർദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം ജില്ലയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കേരള തീരത്ത് പൊഴിയൂർ മുതൽ കാസർകോട് വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും…

Read More

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് സർവീസ് നാളെ പുനരാരംഭിക്കും; സർവീസ് ഡിസംബർ 31 വരെ

യശ്വന്ത്പൂർ-കണ്ണൂർ സ്‌പെഷ്യൽ എക്‌സ്പ്രസ്(06537-06538) സർവീസ് പുനരാരംഭിക്കുന്നു. ദീപാവലികാലത്ത് ഒക്ടോബറിൽ സ്‌പെഷ്യൽ ട്രെയിനായി ഓടിയ എക്‌സ്പ്രസ് നവംബർ 30ന് സർവീസ് അവസാനിപ്പിച്ചിരുന്നു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബർ ഏഴ് മുതൽ 31 വരെ സർവീസ് നടത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ചാണ് സർവീസ് നടത്തുക. യാത്രക്കാർ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ ട്രെയിന്റെ സർവീസ് നിർത്തിവെച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിലാണ് യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ സർവീസ് അവസാനിപ്പിച്ചത്. പിന്നീട് ഒക്ടോബറിൽ സ്‌പെഷ്യൽ ട്രെയിനായി ഓടുകയായിരുന്നു.  

Read More

ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശമില്ല

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഈ മാസം എട്ടിനാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് എട്ടിന് വോട്ടെടുപ്പ് നടക്കുന്നത് കൊവിഡ് സാഹചര്യത്തിൽ കൊട്ടിക്കലാശത്തിന് അനുമതിയില്ല. കൊട്ടിക്കലാശത്തിന്റെ പേരിൽ ആൾക്കൂട്ടം രൂപപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാനാർഥിക്കെതിരെയും നടപടി സ്വീകരിക്കും. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന പരിപാടികൾ ഒഴിവാക്കണം. പ്രചാരണ വാഹനം കൂടുതൽ സമയം…

Read More

കൊവിഡ് രോഗി ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

കോഴിക്കോട്: കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് യുവതി കനിവ് 108 ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തിയതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ എത്തിയ യുവതിക്ക് ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മികച്ച ചികിത്സയ്ക്കായി ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കണ്ട്രോള്‍ റൂമില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സില്‍ പുറപ്പെട്ട് കുറച്ച്…

Read More

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ വർധിക്കുന്നു; ഇന്ന് 32 മരണം, ആകെ 2390 പേർ മരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വേങ്കമല സ്വദേശിനി വാസന്തി (60), കല്ലമ്പലം സ്വദേശി സെൽവരാജ് (51), പൂന്തുറ സ്വദേശി ഷാഹുൽ ഹമീദി (64), കൊല്ലം പോരുവഴി സ്വദേശിനി റംല (46), പത്തനംതിട്ട പരുമല സ്വദേശിനി ചെല്ലമ്മാൾ (69), കോട്ടയം കോരതോട് സ്വദേശി റെജിമോൻ (57), എറണാകുളം കോതമംഗലം സ്വദേശിനി ആനി ജോസഫ് (70), എറണാകുളം പഴങ്ങാട് സ്വദേശി കെ.എ. ജോസഫ് (82), കടക്കനാട് സ്വദേശി കെ.വി. പത്രോസ് (65), അയ്യമ്പുഴ…

Read More

ഇന്ന് ലോക മണ്ണ് ദിനം

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു പ്രകൃതി വിഭവമാണ് മണ്ണ്. സസ്യങ്ങളെ മണ്ണിൽ ഉറപ്പിച്ചു നിർത്തുക എന്ന ധർമ്മം മാത്രമല്ല മണ്ണിനുള്ളത്. വളർച്ചക്കും നിലനിൽപ്പിനും ആവശ്യമായ പോഷകഘടകങ്ങൾ, ജലം എന്നിവ സസ്യങ്ങൾക്ക് ലഭിക്കുന്നത് മണ്ണിൽ നിന്നുമാണ്. ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ജീവന്റെ ആധാരം മണ്ണാണ്. മണ്ണിൽ വസിക്കുന്ന കോടാനുകോടി സൂക്ഷ്മ- സ്ഥൂല ജീവികൾ ഭക്ഷ്യചങ്ങലയുടെ പ്രധാന കണ്ണികളായി വർത്തിച്ചു കൊണ്ട് ആവാസവ്യവസ്ഥയുടെ സന്തുലനത്തിന് സഹായിക്കുന്നു. ഈ സന്തുലനാവസ്ഥക്ക് ഭംഗം സംഭവിച്ചാൽ അത് ജീവന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും….

Read More

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More