Headlines

തൃശ്ശൂരിൽ കുടുംബവഴക്കിനിടെ ഭാര്യപിതാവിനെ മരുമകൻ കുത്തിക്കൊന്നു

തൃശ്ശൂർ ഒല്ലുരിൽ ഭാര്യപിതാവിനെ മരുമകൻ കുത്തിക്കൊന്നു. മരോട്ടിച്ചാൽ കൈനികുന്ന് തൊണ്ടുങ്കൽ സണ്ണിയാണ് മരിച്ചത്. കൃത്യം നടത്തിയ സണ്ണിയുടെ മരുമകൻ വിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്ക് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ വിനുവിനും പരുക്കേറ്റിട്ടുണ്ട്. കുടുംബതർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.  

Read More

സംസ്ഥാനത്ത് 29 കൊവിഡ് മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു; 4991 സമ്പർക്ക രോഗികൾ കൂടി

സംസ്ഥാനത്ത് 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസന്‍ (86), ഡീസന്റ് ജങ്ഷന്‍ സ്വദേശി ഇബ്രാഹിംകുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥന്‍പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രന്‍ (72), കോട്ടയം തലയോലപ്പറമ്പ് സ്വദേശി പരമേശ്വരന്‍ നായര്‍ (87), പരിയാരം സ്വദേശി പദ്മനാഭന്‍ പോറ്റി (77), വടയാര്‍ സ്വദേശിനി പ്രിയ (39), കോട്ടയം സ്വദേശി എം.സി. ഷിബു…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 38 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതിയ 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കടങ്ങോട് (7, 18), തേക്കുമുക്ക് (സബ് വാര്‍ഡ് 18), പറളം (2), വല്ലച്ചിറ (9), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Read More

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിനാണ് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെയാണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്. പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്. വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറുമുതല്‍ ഒന്‍പതുവരെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.  

Read More

സംസ്ഥാനത്ത് ഇന്ന് 5718 പേർക്ക് കോവിഡ്; 4991 സമ്പർക്ക രോഗികൾ: 5496 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നത് യുഡിഎഫ് തീരുമാനം; പ്രാദേശിക തലത്തിൽ പോലും സഖ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് യുഡിഎഫ് മുന്നണി തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  പ്രാദേശിക തലത്തിൽ പോലും ധാരണകളില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയതായിരുന്നു ഉമ്മൻചാണ്ടി. പ്രാദേശിക നീക്കുപോക്കുകൾ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കൺവീനർ എം. എം. ഹസന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയ അദ്ദേഹം പെരിയയിൽ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.  

Read More

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നത് യുഡിഎഫ് തീരുമാനം; പ്രാദേശിക തലത്തിൽ പോലും സഖ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് യുഡിഎഫ് മുന്നണി തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  പ്രാദേശിക തലത്തിൽ പോലും ധാരണകളില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയതായിരുന്നു ഉമ്മൻചാണ്ടി. പ്രാദേശിക നീക്കുപോക്കുകൾ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കൺവീനർ എം. എം. ഹസന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയ അദ്ദേഹം പെരിയയിൽ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.  

Read More

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഡിസംബർ 5ന് നാളെ മലപ്പുറത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  

Read More

ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കും

ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതൽ ഇന്റർസിറ്റി ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാർശ ഇപ്പോൾ റയിൽവേ ബോഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം -കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്നത്. കൊച്ചുവേളി -മൈസൂരു, എറണാകുളം -ഓഖ. തിരുവനന്തപുരം-ഇൻഡോർ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.  

Read More

ശബരിമലയിൽ ജാഗ്രത; ശക്തമായ കാറ്റും മഴയുമെത്തിയാൽ തീർഥാടനത്തിന് നിയന്ത്രണം

ന്യൂനമർദത്തിൻറെ പശ്ചാത്തലത്തിൽ ശബരിമലയിൽ ജാഗ്രത തുടരുന്നു. തുടർച്ചയായി ശക്തമായ കാറ്റും മഴയും ഉണ്ടായാൽ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലിലും ഡ്യൂട്ടിയിലുള്ള പോലീസ്, അഗ്നിശമന സേന വിഭാഗങ്ങളോട് തയാറായി നിൽക്കാൻ നിർദേശിച്ചു. അപകടസാധ്യത മുൻനിർത്തി 16 അംഗ എൻഡിആർഎഫ് സംഘവും ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

Read More