Headlines

ഇന്നും സംസ്ഥാനത്ത് 31 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4724 സമ്പർക്ക രോഗികൾ കൂടി

സംസ്ഥാനത്ത് 31 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മുക്കോലയ്ക്കൽ സ്വദേശി തങ്കരാജൻ (80), ആറ്റിങ്ങൽ സ്വദേശി ഇന്ദു ശേഖരൻ (65), അയിര സ്വദേശി അഖിൽ (27), ചിറയിൻകീഴ് സ്വദേശി നീലകണ്ഠൻ ആശാരി (85), കടകംപള്ളി സ്വദേശി മോഹനൻ നായർ (63), കൊല്ലം ഓച്ചിറ സ്വദേശി യശോധരൻ (85), പൊതുവഴി സ്വദേശിനി ലയ്ല (34), മൈനാഗപ്പള്ളി സ്വദേശി രാജു (58), പാരിപ്പള്ളി സ്വദേശി പദ്മജാക്ഷി (72), മങ്കാട് സ്വദേശി വിവേക് (26), പുത്തൻകുളം സ്വദേശി തങ്കയ്യ (61),…

Read More

സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകൾ; 785 എണ്ണവും കണ്ണൂർ ജില്ലയിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രശ്‌നബാധിത ബൂത്തുകളായി 1850 എണ്ണമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ണൂർ ജില്ലയിലാണ് കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. 785 ബൂത്തുകളാണ് കണ്ണൂരിൽ പ്രശ്‌നബാധിതമായി കണക്കാക്കുന്നത് അഞ്ച് പ്രശ്‌നബാധിത ബൂത്തുകളുള്ള പത്തനംതിട്ടയാണ് ലിസ്റ്റിൽ ഏറ്റവും കുറവ്. പ്രശ്‌ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ നിർദേശം നൽകി. വെബ് കാസ്റ്റിംഗ് ഇല്ലാത്ത ബൂത്തുകളിൽ വീഡിയോ ഗ്രാഫി നടത്തും.    

Read More

ബുറേവിയെ നേരിടാൻ കേരളം സജ്ജം; മുന്നൊരുക്കങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി അറിയിച്ചു. അതി തീവ്ര ന്യൂനമർദമായിട്ടാകും ചുഴലിക്കാറ്റ് കേരളത്തിലെത്തുക ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ. കരയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോൾ മണിക്കൂറിൽ 60 കിലോമീറ്ററിൽ താഴെയാകും. സഞ്ചാരപഥത്തിന് പുറമെ കൊല്ലത്തിന്റെ വടക്കൻ മേഖലകളിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ…

Read More

സരിത്തിനെയും സ്വപ്‌നയെയും എട്ടാം തീയതി വരെ കസ്റ്റഡിയിൽ വിട്ടു; ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ സ്വപ്‌നയും സരിത്തും നൽകിയ മൊഴി അവരുടെ തന്നെ ജീവന് ഭീഷണിയായേക്കാമെന്ന് കസ്റ്റംസ്. ഇരുവരെയും ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഡോളർക്കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുവരെയും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വർണക്കടത്തിലും ഡോളർ കടത്തിലും ശിവശങ്കറിനുള്ള പങ്കാളിത്തം സംബന്ധിച്ച് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ വിദേശികൾ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ യാത്രാ രേഖകൾ കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് പറഞ്ഞു രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള…

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ്, 31 മരണം; 5590 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 31 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്   ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4724 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്തതായി 527 പേരുണ്ട്. 44 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 5590 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ…

Read More

സ്പീക്കർക്കെതിരായ പരാമർശം: ചെന്നിത്തലക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. സിപിഎം എംഎൽഎ ഐബി സതീഷാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. സഭയെ അവഹേളിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ് വിജിലൻസ് അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ചെന്നിത്തല സ്പീക്കർക്കെതിരെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സ്പീക്കർ രാഷ്ട്രീയം കളിക്കുന്നതായും മുഖ്യമന്ത്രി പറയുന്നതനുസരിക്കുന്ന പാവ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു ചെന്നിത്തലയുടെ പരാമർശങ്ങൾ സഭയോടുള്ള അവഹേളനവും സ്പീക്കർ പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ സഭയോടുള്ള അനാദരവായി കണക്കാക്കണം. ഇതിനാൽ അവകാശ ലംഘനത്തിന് നടപടികൾ സ്വീകരിക്കണമെന്നും…

നെയ്യാറ്റിൻകര വഴിയല്ല, ബുറേവി കടന്നുപോകുക പൊന്മുടി വഴി; സഞ്ചാര പഥത്തിൽ മാറ്റം

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ മാറ്റം. തിരുവനന്തപുരം പൊന്മുടി വഴിയെത്തി വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നിലവിൽ തമിഴ്‌നാട് തീരത്ത് നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെയാണ് കാറ്റുള്ളത്. തെക്കൻ കേരളത്തിൽ ഇന്ന് രാത്രിയോടെ മഴയും കാറ്റും ആരംഭിക്കും. കേരളാ തീരങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി   സുരക്ഷിത മേൽക്കൂരയില്ലാത്തവരെ മാറ്റി പാർപ്പിച്ചു. തിരുവനന്തപുരത്ത് മാത്രം 217…

Read More

ബുറേവി ചുഴലിക്കാറ്റ്: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളും പിന്നീടുണ്ടാവുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികില്‍സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ്…

Read More