Headlines

പരിശീലനത്തിനിടെ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി; കാസർകോട് പോലീസുകാരന് പരുക്ക്

കാസർകോട് പരിശീലനത്തിനിടെ ഗ്രനേഡ് അബദ്ധത്തിൽ പൊട്ടി പോലീസുകാരന് പരുക്ക്. ആംഡ് ഫോഴ്‌സ് പരിശീലനത്തിനിടെയാണ് സംഭവം. സിവിൽ പോലീസ് ഓഫീസർ സുധാകരനാണ് പരുക്കേറ്റത്. സുധാകരൻ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സുധാകരനൊപ്പമുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ പവിത്രനും നിസാര പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. സുധാകരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Read More

ആര്‍.സി, ലൈസന്‍സ് ഇനി ഓണ്‍ലൈന്‍ വഴി പുതുക്കാം

ഒറ്റപ്പാലം: ആര്‍.സി, ലൈസന്‍സ് പുതുക്കല്‍ ഇനി ഓണ്‍ലൈനില്‍. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനാക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി പൂര്‍ത്തിയായി. പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന ഇവ ഇനി പുതുക്കാം.1.40 കോടി വാഹനങ്ങളുടെ ആര്‍.സി. ബുക്കും 80 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസന്‍സുകളും മോട്ടോര്‍ വാഹനവകുപ്പ് സൈറ്റിലേക്ക് ഇതിനോടകം മാറ്റിയിട്ടുണ്ട്. വാഹന ഉടമകള്‍ ഉടന്‍ മൊബൈല്‍ നമ്പര്‍ ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യണം. സേവനങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും ഒ.ടി.പി. ലഭിക്കാനാണ് ഇത്.    

Read More

ഇന്ധനം കത്തുന്നു; പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില ഉയരുന്നത്.   കഴിഞ്ഞ 15 ദിവസത്തില്‍ മാത്രം ഇന്ധന നിരക്ക് പന്ത്രണ്ട് തവണ ഉയര്‍ത്തി. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 20 പൈസ വര്‍ധിച്ച് ലിറ്ററിന് 82.66 രൂപയില്‍ നിന്ന് 82.86 രൂപയായി ഉയര്‍ത്തി. നവംബര്‍ 29 ന് രാവിലെ 6 മുതല്‍ ഡീസല്‍ വില 23 പൈസ വര്‍ധിച്ച് 72.84…

Read More

ഇടുക്കിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു; യുവാവ് പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജലക്ഷ്മി(30)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാജയെ(35) പോലീസ് അറസ്റ്റ് ചെയ്തു അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം. ഇന്നലെ രാത്രി പത്ത് മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും രാജൻ കത്തിയെടുത്ത് രാജലക്ഷ്മിയുടെ കഴുത്തറുക്കുകയുമായിരുന്നു. ഇരുവർക്കും ആറ് വയസ്സുള്ള പെൺകുട്ടിയുണ്ട്. പത്ത് വർഷം മുമ്പ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജക്കൊപ്പം വന്നതാണ് രാജലക്ഷ്മി  

Read More

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ പുനഃക്രമീകരിച്ചു

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബർ 7) മുതൽ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും. പ്ലസ് ടുവിന് നിലവിലുള്ള 3 ക്ലാസുകൾക്ക് പുറമെ വൈകുന്നേരം 4 മുതൽ 6 മണി വരെ 4 ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ഇത്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ

  വോട് രേഖപ്പെടുത്താനെത്തു സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പോളിംഗ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാൽ മതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് , പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടർ പട്ടികയിൽ…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; സിബിഐ വാദങ്ങൾ എഴുതി നൽകി

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നിർദേശപ്രകാരം വാദങ്ങൾ ഉൾപ്പെടുത്തിയ കുറിപ്പ് സിബിഐ സമർപ്പിച്ചിട്ടുണ്ട് രണ്ട് കോടതികൾ തീരുമാനമെടുത്ത കേസിൽ വീണ്ടും വരുന്നുണ്ടെങ്കിൽ ശക്തമായ വാദങ്ങൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സിബിഐ വാദങ്ങൾ കുറിപ്പായി എഴുതി നൽകിയത്. വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാനാണ് സാധ്യത. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ,…

Read More

ബുറേവിയിൽ ആശങ്ക വേണ്ട; കേരളത്തിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു

ബുറേവി ചുഴലിക്കാറ്റിൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തെക്കൻ തമിഴ്‌നാട് തീരം തൊട്ട അതിതീവ്ര ന്യൂനമർദം വീണ്ടും ദുർബലമായതോടെ കേരളത്തിൽ സാധാരണ മഴ മാത്രമേയുണ്ടാകൂ. കേരളത്തിലെ അതീവ ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടുണ്ട് റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിൻവലിച്ചിട്ടുണ്ട്. അതേസമയം ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. 40 കിലോമീറ്റർ വേഗതയിലാകും കേരളത്തിൽ ബുറേവി വീശുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത. അപൂർവം ചിലയിടങ്ങളിൽ മാത്രം കനത്ത മഴയുണ്ടാകും. ബുറേവി കണക്കിലെടുത്ത്…

Read More

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു.

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ നാളെ (ഡിസംബർ 4) പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. അതേസമയം, ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ…

Read More

ബുറേവി ചുഴലിക്കാറ്റ്: പൊന്മുടിയിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി പൂർണമായും ഒഴിപ്പിച്ചു. പൊന്മുടിയിൽ ആരെയും തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും മാറ്റി. 147 കുടുംബങ്ങളിൽ നിന്നായി 500 ഓളം ആളുകളെയാണ് മാറ്റിയത്. ഒറ്റപ്പെട്ട വീടുകളിലെ ആളുകളെയും മാറ്റി. പൊന്മുടി ഹിൽ സ്റ്റേഷനിൽ പൊലീസ് നിരീക്ഷണം നടത്തും. എൻ.ഡി.ആർ.എഫിന്റെ കൂടുതൽ സംഘം പൊന്മുടിയിലെത്തി സാഹചര്യം വിലയിരുത്തി.    

Read More