Headlines

ചൊവ്വാഴ്ച കർഷകരുടെ ഭാരത് ബന്ദ്: കേരളത്തെ ഒഴിവാക്കും

ഒരാഴ്ച പിന്നിടുന്ന കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കർഷക സംഘടനകൾ അഞ്ച് തെക്കൻ ജില്ലകളിൽ അന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ഒഴിവാക്കും.അതേസമയം ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബദൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റും സി.പി.എം പി.ബി അംഗവുമായ എസ്. രാമചന്ദ്രൻ പിള്ളയും കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാലും അറിയിച്ചു.ഭാരത് ബന്ദ് ഒഴിവാക്കേണ്ടി വരുമെങ്കിലും കേരളത്തിൽ മറ്റു സമരമാർഗങ്ങളുമായി കർഷക കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് സംസ്ഥാന പ്രസിഡന്റ്…

Read More

ശക്തമായ മഴ വരുന്നു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ അഞ്ചിന് ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. ഡിസംബർ 6ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ഡിസംബർ ആറിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്,…

Read More

കൊച്ചിയിൽ സ്ത്രീ ഫ്‌ളാറ്റിൽ നിന്നും താഴെ വീണ സംഭവത്തിൽ അടിമുടി ദൂരൂഹത; ഫ്‌ളാറ്റ് ഉടമയെ ചോദ്യം ചെയ്യുന്നു

കൊച്ചി മറൈൻ ഡ്രൈവിന് സമീപത്തെ ലാങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്നും താഴെ വീണ് 55കാരിയായ തമിഴ്‌നാട് സേലം സ്വദേശിയായ സ്ത്രീക്ക് പരുക്കേറ്റതിൽ ദുരൂഹത. കുമാരി എന്ന സ്ത്രീക്കാണ് ആറാം നിലയിൽ നിന്ന് വീണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമായതിനാൽ ഇവരെ ലേക്ക് ഷോർ ആശുപത്രിയിൽ പ്രവശിപ്പിച്ചു ഫ്‌ളാറ്റ് ഉടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടു ജോലിക്കാരിയായിരുന്നു ഇവർ. കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ കുമാരി പത്ത് ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ…

Read More

മരിക്കുന്നതിന് മുമ്പ് ബാലഭാസ്‌കർ എടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ചും സിബിഐ അന്വേഷിക്കുന്നു

ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം പുതിയ വഴിത്തിരിവിൽ. മരിക്കുന്നതിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ചും സിബിഐ വിവരങ്ങൾ തേടി. ഇൻഷുറൻസ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സിബിഐ ചോദ്യം ചെയ്തു പോളിസിയെ കുറിച്ച് സംശയമുണ്ടെന്ന് ബാലഭാസ്‌കറിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പോളിസിയിൽ ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഇ മെയിലും ഫോൺ നമ്പറുമാണ് നൽകിയിരുന്നത്. ഇതാണ് ദുരൂഹതക്ക് കാരണമായത് ബാലഭാസ്‌കറിനെ അപകടത്തിന് ശേഷം ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും സിബിഐ സംഘം…

Read More

കസ്റ്റംസ് ഓഫീസിലെ കേന്ദ്രസേന സുരക്ഷ പിൻവലിച്ചു; പോലീസ് സുരക്ഷ മതിയെന്ന് കേന്ദ്രസർക്കാർ

സ്വർണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെ തുടർന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ നിയോഗിച്ചിരുന്ന കേന്ദ്രസേനയെ പിൻവലിച്ചു. സിആർപിഎഫിനെ ആയിരുന്നു കസ്റ്റംസ് ഓഫീസ് സുരക്ഷക്കായി നിയോഗിച്ചിരുന്നത്. ഇനി മുതൽ പോലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിർദേശം കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പ്രതികൾക്കും വധഭീഷണിയുണ്ടെന്ന് ഐബി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ സഹായം തേടിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു. അല്ലെങ്കിൽ പണം നൽകി സിഐഎസ്എഫിനെ ഉപയോഗിക്കാമെന്നും കേന്ദ്രം നൽകിയ കത്തിൽ പറയുന്നു അതേസമയം കേന്ദ്ര നിലപാടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം…

Read More

നടിയെ ആക്രമിച്ച കേസിൽ തടസ്സ ഹർജിയുമായി ദിലീപ്; വിചാരണ കോടതി ജഡ്ജിയെ മാറ്റരുതെന്ന് ആവശ്യപ്പെടും

നടിയെ ആക്രമിച്ച കേസിൽ വീണ്ടും തടസ്സ ഹർജിയുമായി ദിലീപ്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് വിചാരണ അന്തിമഘട്ടത്തിലായതിനാൽ ജഡ്ജിയെ മാറ്റരുതെന്ന ആവശ്യമാകും ദിലീപ് ഉന്നയിക്കുക. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകൻ മുകുൽ റോഹ്ത്തഗി സുപ്രീം കോടതിയിൽ ഹാജരാകും. വിചാരണ കോടതി ജഡ്ജിയെ മാറ്റിയാൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാനാകില്ലെന്ന് ദിലീപ് വാദിക്കും കേസിലെ…

Read More

കേരളത്തിലാദ്യമായി അപൂർവ മലേറിയ രോഗാണുവിനെ കണ്ടെത്തി

കണ്ണൂർ:കേരളത്തിലാദ്യമായി ഇന്ത്യയിൽത്തന്നെ അപൂർവമായ മലേറിയ രോഗാണുവിനെ കണ്ടെത്തി. സുഡാനിൽനിന്നും വന്ന കണ്ണൂർ സ്വദേശിയുടെ രക്തപരിശോധനയിലാണ് കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ ജില്ലാ ടി.ഒ.ടി. ആയ ടി.വി. അനിരുദ്ധനാണ് പ്ലാസ്മോഡിയം ഒവേൽ എന്ന വ്യത്യസ്ത മലമ്പനിരോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി. സജീവ് വിശദപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ യു.എൻ. ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരൻ പനിബാധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. മലമ്പനിയുടെ…

Read More

കാട്ടാക്കടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമക്കുഴി താന്നിമൂടി അജിത് ഭവനിൽ പത്മാക്ഷി(52)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഇവരുടെ ഭർത്താവ് ഗോപാലകൃഷ്ണൻ(66) പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി   വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയോടെ ഗോപാലകൃഷ്ണൻ ബൈക്കിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇയാളുടെ ശരീരത്തിൽ രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് ആളുകൾ വിവരം മകനെ അറിയിച്ചു. മകൻ വന്ന് വീട് തുറന്നു നോക്കിയപ്പോഴാണ് പത്മാക്ഷി വെട്ടുകൊണ്ട് കിടക്കുന്നത് കണ്ടത് മകൻ രാവിലെ ഭാര്യയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സംഭവം…

Read More

വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ

വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം പനമ്പിള്ളി നഗർ ജോർജ് ഇന്റർനാഷണൽ ഏജൻസി നടത്തിപ്പുകാരാണ് പിടിയിലായത്. ഇടുക്കി സ്വദേശി ആദർശ് ജോസ്, കോട്ടയം സ്വദേശി വിൻസെന്റ് മാത്യു, ഒറ്റപ്പാലം സ്വദേശി പ്രിൻസി ജോൺ എന്നിവരാണ് പിടിയിലായത്. മുന്നൂറോളം പേരിൽ നിന്നായി ഇവർ പണം തട്ടിയെടുത്തതായാണ് പരാതി. ഒരു ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപ വരെ ഇവർ ഓരോരുത്തരിൽ നിന്നായി വാങ്ങി. മൂന്ന് വർഷത്തിനിടെ നാലര…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഒന്നാംഘട്ടം ഡിസംബര്‍ എട്ടിനാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടുത്തെ പരസ്യ പ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. രണ്ടാം ഘട്ടം ഡിസംബര്‍ 10(വ്യാഴം) കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മൂന്നാം ഘട്ടം ഡിസംബര്‍ 14(തിങ്കള്‍) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ്…

Read More