ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം പുതിയ വഴിത്തിരിവിൽ. മരിക്കുന്നതിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ചും സിബിഐ വിവരങ്ങൾ തേടി. ഇൻഷുറൻസ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സിബിഐ ചോദ്യം ചെയ്തു
പോളിസിയെ കുറിച്ച് സംശയമുണ്ടെന്ന് ബാലഭാസ്‌കറിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പോളിസിയിൽ ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഇ മെയിലും ഫോൺ നമ്പറുമാണ് നൽകിയിരുന്നത്. ഇതാണ് ദുരൂഹതക്ക് കാരണമായത്
ബാലഭാസ്‌കറിനെ അപകടത്തിന് ശേഷം ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും സിബിഐ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.