വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന നിഗമനത്തിൽ സിബിഐ. അതേസമയം കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനും പോളിഗ്രാഫ് ടെസ്റ്റിൽ നുണ പറഞ്ഞതായും സിബിഐ പറയുന്നു.
അപകടസമയത്ത് ബാലഭാസ്‌കറാണ് വാഹനമോടിച്ചിരുന്നതെന്ന അർജുന്റെ മൊഴി തെറ്റാണ്. കലാഭവൻ സോബി പലഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയ്‌സ് ടെസ്റ്റിനോട് സഹകരിച്ച സോബി പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ അറിയിച്ചു
ബാലഭാസ്‌കറിന്റെ മരണത്തിൽ അച്ഛൻ കെ സി ഉണ്ണി ദുരൂഹത ആരോപിച്ചതോടെയാണ് സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടത്. കേസിൽ സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. സോബിയുടെ മൊഴിയിൽ സിബിഐ നേരത്തെ തന്നെ സംശയം പ്രകടിപ്പിക്കുകയും ചെയ്തതാണ്.