കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കാനാണ് അദ്ദേഹം കണ്ണൂരില്‍ എത്തുന്നത്. കെ.സി.വേണുഗോപാലിന്റെ അമ്മ കെ.സി.ജാനകിയമ്മ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചിരുന്നു.ഇതേ തുടര്‍ന്ന്
കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനം അറിയിക്കാനായാണ് രാഹുല്‍ ഗാന്ധി കണ്ടോന്താറിലെ വീട്ടിലെത്തുന്നത്. ഇന്നു രാവിലെ 9.30ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തി അല്‍പനേരം വിശ്രമിച്ചശേഷം പയ്യന്നൂരിലേക്ക് പോകും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഡല്‍ഹിലേക്ക് മടങ്ങും.