ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പട്ട് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്ഥാപനത്തിന്റെ നേരിട്ടുള്ള ചുമതലയിൽ താൻ ഇല്ലായിരുന്നുവെന്നും നിക്ഷേപകർ കമ്പനി ലോ ബോർഡിനെയാണ് സമീപിക്കേണ്ടതെന്നുമാണ് കമറുദ്ദീൻരെ വാദം
അതേസമയം തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് പ്രതി നിക്ഷേപകരെ വലയിലാക്കിയതെന്നും സർക്കാർ പറഞ്ഞു.
കമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ കാഞ്ഞങ്ങാട് ജില്ലാ കോടതിയും ഇന്ന് വിധി പറയും. ഇന്നലെ ശക്തമായ വാദമാണ് കോടതിയിൽ തടന്നത്. ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എല്ലാത്തിനും ഉത്തരവാദി പൂക്കോയ തങ്ങളാണെന്നാണ് കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചത്.
The Best Online Portal in Malayalam