വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും. 2019ലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ ഡി ആർ ഐ സിബിഐ ഉദ്യോഗസ്ഥർക്ക് കൈമാറി.
ബാലഭാസ്‌കറിന്റെ മാനേജർ പ്രകാശൻ തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവരാണ് 2019ൽ സ്വർണക്കടത്ത് കേസിൽ പിടിയിലായത്. വിമാനത്താവളം വഴി ഇരുവരും നിരവധി തവണ സ്വർണം കടത്തിയതായി കണ്ടെത്തിയിരുന്നു.
ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതികളെ കണ്ടതായി കലാഭവൻ സോബി മൊഴി നൽകിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് സ്വർണക്കടത്തും സിബിഐ അന്വേഷിക്കുന്നത്.