Headlines

ഒടുവിൽ മുല്ലപ്പള്ളി തോൽവി സമ്മതിച്ചു; കല്ലാമല ഡിവിഷനിലെ സ്ഥാനാർഥിയെ പിൻവലിക്കും

വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി പിൻമാറും. ആർഎംപി-യുഡിഎഫ് മുന്നണിയിലെ സി സുഗതനെതിരെ മത്സരിക്കുന്നതിനായി തയ്യാറെടുത്ത കോൺഗ്രസ് സ്ഥാനാർഥി കെ പി ജയകുമാർ സ്ഥാനാർഥിത്വം പിൻവലിക്കും യുഡിഎഫിന്റെ ജയസാധ്യതക്ക് വിരുദ്ധമായ നീക്കമുണ്ടാകില്ലെന്നും കൈപ്പത്തി ചിഹ്നത്തിൽ നിർത്തിയ സ്ഥാനാർഥിയെ പിൻവലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫ് ധാരണക്ക് വിരുദ്ധമായി മുല്ലപ്പള്ളിയാണ് കല്ലാമല ഡിവിഷനിൽ സ്വന്തം വാശിക്ക് സ്ഥാനാർഥിയെ നിർത്തി പാർട്ടി ചിഹ്നം നൽകിയത്. ഇതിനെതിരെ കെ മുരളീധരൻ പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു

Read More

ബുറേവി ചുഴലിക്കാറ്റ്: 12 വിമാനങ്ങൾ റദ്ദാക്കി; നേരിടാൻ കേരളം സജ്ജമെന്ന് റവന്യു മന്ത്രി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 12 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളാ, തമിഴ്‌നാട് മുഖ്യമന്ത്രിമാരെ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട് ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചതായും വിപുലമായ മുന്നൊരുക്കം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ബുറേവിയെ നേരിടാൻ കേരളവും സജ്ജമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. അഗ്നരക്ഷാസേന പൂർണസജ്ജമാണ്. സിവിൽ ഡിഫൻസ് വളൻഡിയർമാരെയും വിവിധ മേഖലകളിൽ വിന്യസിച്ചു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…

Read More

നെടുമങ്ങാട് നവജാത ശിശുവിനെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ

തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ. പനവൂർ മാങ്കുഴിയിലാണ് സംഭവം. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുട്ടിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടത് വീടിനുള്ളിൽ രക്തം കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. വിജിയെ രാവിലെ മുതൽ കാണാനില്ല. ഇവർ ടെക്‌സ്‌റ്റൈൽസ് ജീവനക്കാരിയാണ്. ഇവരുടെ ഭർത്താവ് അഞ്ച് വർഷം മുമ്പ് ഉപേക്ഷിച്ച് പോയതാണ്.

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 32 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 650 ഗ്രാം സ്വർണമാണ് പിടികൂടിയത്. 32 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണം. കാപ്‌സ്യൂൾ രൂപത്തിലായിരുന്നു സ്വർണമിശ്രിതം കൊണ്ടുവന്നത്. എയർ ഇന്ത്യ വിമാനത്തിലെത്തിലാണ് സ്വർണം കടത്തിയത്. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Read More

ഹൈദരാബാദ് – ജംഷഡ്പൂര്‍ മത്സരം സമനിലയില്‍

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സി – ജംഷഡ്പൂര്‍ എഫ്‌സി മത്സരം സമനിലയില്‍. രണ്ടാം പാദത്തില്‍ ഇരുപക്ഷവും ഓരോ ഗോള്‍ വീതമടിച്ചു. 50 ആം മിനിറ്റില്‍ അരിടാനെ സാന്‍ടാന അടിച്ച ഗോളില്‍ ഹൈദരാബാദ് എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 85 ആം മിനിറ്റില്‍ സ്റ്റീഫന്‍ എസ്സിയിലൂടെ ജംഷഡ്പൂര്‍ ഗോള്‍ മടക്കി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയും ഹൈദരാബാദിന്റെ പേരിലുണ്ട്. നാലാം സ്ഥാനത്താണ് മാനുവേല്‍ മാര്‍ക്കേസ് റോച്ചയുടെ ഹൈദരാബാദ് എഫ്‌സി തുടരുന്നതും. മറുഭാഗത്ത് ഒരു തോല്‍വിയും…

Read More

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക പുതുക്കല്‍; അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ നല്‍കാം

തിരുവനന്തപുരം:കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈമാസം 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. അന്തിമവോട്ടര്‍ പട്ടിക 2021 ജനുവരി 20 ന് പ്രസിദ്ധീകരിക്കും.

Read More

ഇന്ന് സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5539 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാൽക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരൻ നായർ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്ണൻ (56), ആദിച്ചറ സ്വദേശിനി ഷാഹിദ…

Read More

തെന്മലയിൽ നിയന്ത്രണം വിട്ട പിക്കപ് റോഡിലൂടെ നടന്നുപോയവരെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് കുട്ടികൾ മരിച്ചു

കൊല്ലം തെന്മലയിൽ വാഹനാപകടത്തിൽ രണ്ട് പെൺകുട്ടികൾ മരിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ നിയന്ത്രണം വിട്ടുവന്ന പിക്കപ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ് വയലിലേക്ക് മറിയുകയും ചെയ്തു തെന്മല ഉറുകുന്നാണ് അപകടം നടന്നത്. ഉറുകുന്ന് സ്വദേശികളായ ശ്രുതി(11), കെസിയ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ശ്രുതിയുടെ സഹോദരി ശാലിനി(17)യെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ്, 28 മരണം; 5924 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 28 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5539 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 634 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 5924 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം…

Read More

നീണ്ടകരയിൽ നിന്നുപോയ 50ലധികം ബോട്ടുകൾ കടലിൽ അകപ്പെട്ടു; കോസ്റ്റ് ഗാർഡ് പരിശോധന തുടങ്ങി

കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ അമ്പതിലധികം ബോട്ടുകൾ കടലിൽ പെട്ടതായി റിപ്പോർട്ട്. ഇവരുമായി ടെലിഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ബോട്ടുകൾ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം തമിഴ്‌നാട്ടിൽ നിന്നുള്ള ബോട്ടുകൾ നീണ്ടകര തീരത്ത് അടുപ്പിച്ചിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാണ്. ഈ സാഹചര്യത്തിലാണ് നീണ്ടകരയിൽ നിന്നും പോയ ബോട്ടുകളെ കുറിച്ച് യാതൊരു വിവരവുമില്ലാത്തത്.

Read More