Headlines

സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4596 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശി പൊന്നമ്മ (70), കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായനി (65), തട്ടമല സ്വദേശി സൈനുദ്ദീന്‍ (75), കലയനാട് സ്വദേശി പൊടിയന്‍ (68), ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ (65), കോട്ടയം പാക്കില്‍ സ്വദേശി ചാക്കോ (81), വൈക്കം സ്വദേശി…

Read More

ഇന്ന് 6151 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 61,092 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 467, കൊല്ലം 543, പത്തനംതിട്ട 232, ആലപ്പുഴ 542, കോട്ടയം 399, ഇടുക്കി 79, എറണാകുളം 659, തൃശൂര്‍ 683, പാലക്കാട് 493, മലപ്പുറം 862, കോഴിക്കോട് 590, വയനാട് 138, കണ്ണൂര്‍ 321, കാസര്‍ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,092 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,44,864 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; 6 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മടപ്പള്ളി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 7, 17 ), ഭരണങ്ങാനം (10), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 501 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

എം ശിവശങ്കർ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ എം ശിവശങ്കറിനെ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുനൽകിയിരിക്കുന്നു. കേസിൽ ഇദ്ദേഹത്തിന് നേരിട്ടുള്ള ബന്ധം ‌ ഡിജിറ്റല്‍ തെളിവുകള്‍ വഴി അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ശിവശങ്കറിനെതിരെ അധികാര ദുര്‍വിനിയോഗം നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട് .

Read More

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കിയിരിക്കുന്നു. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ മുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് സന്നിധാനത്ത് എത്താൻ കഴിയുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് വരെ ദര്‍ശനത്തിന് അനുമതി നൽകി. ഇത് നാലായിരമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ…

Read More

ന്യൂന മര്‍ദ്ദം അതിതീവ്രമായി മാറി: സംസ്ഥാനത്ത് ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. സംസ്ഥാനത്ത് ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണ്. ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രിലങ്കന്‍ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ സ്ഥാനം. കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തുമെന്നതാണ് കേരളത്തിന് ആശങ്കയാകുന്നത് അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തെയും ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്ത…

Read More

ക്രമക്കേട് ആരോപണം: കെഎസ്എഫ്ഇ മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്തും

തിരുവനന്തപുരം: വിജിലൻസ് റെയ്ഡിനെ തുടർന്ന് ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതോടെ മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങി കെഎസ്എഫ്ഇ. വിജിലൻസ് പരിശോധന നടത്തിയ 36 യൂണിറ്റുകളിൽ കഴിഞ്ഞദിവസം കെഎസ്എഫ്ഇ ആഭ്യന്തര ഓഡിറ്റ് നടത്തിയിരുന്നു. ഇതേ തുടർന്നാണ് ശേഷിക്കുന്ന 577 ശാഖകകളിലും ഇന്നുമുതൽ ആഭ്യന്തര ഓഡിറ്റിങ് ആരംഭിക്കാൻ തീരുമാനം. കഴിഞ്ഞ രണ്ട് വർഷത്തെ വിവരങ്ങൾ പരിശോധിക്കും. ക്രമക്കേടെന്ന് പേരിൽ അനൗദ്യോഗികമായി വിജിലൻസ് പുറത്തുവിട്ട കാര്യങ്ങളുടെ വസ്തുത ഉറപ്പിക്കാനും തെറ്റാണെന്ന് സ്ഥാപിക്കാനുമാണ് ഓഡിറ്റ് നടത്താൻ ഒരുങ്ങുന്നത്. യൂണിറ്റുകളിലെ സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ…

Read More

മകന്‍ ദിവസങ്ങളോളം പട്ടിണിക്കിട്ട അമ്മ മരിച്ചു

കോഴിക്കോട്: പുതിയറ ജയില്‍ റോഡില്‍ മകന്‍ ഭക്ഷണം കൊടുക്കാതെ ദിവസങ്ങളോളം പട്ടിണിക്കിട്ട വയോധിക മരിച്ചു. കോഴിക്കോട് ജയില്‍ റോഡിലെ മഹാമായ കൃപയില്‍ വരദരാജ കമ്മത്തിന്റെ ഭാര്യസുമതി വി കമ്മത്ത് ആണ് മരിച്ചത്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കാതെ മുഴുപട്ടിണിയിലായിരുന്നു സുമതി. ഇവരുടെ പെണ്‍മക്കള്‍ കാണാന്‍ എത്തിയപോഴാണ് അവസ്ഥ ഗുരുതരമാണെന്ന് മനസിലായത്. തുടര്‍ന്ന് തിങ്കളാഴ്ച മിംസ് ആശുപത്രില്‍ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു.സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കസബ പോലിസ് മകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; പ്രധാനമന്ത്രി എത്തിയേക്കും

ചേര്‍ത്തല: ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. ഉദ്ഘാടനത്തിന് എത്താന്‍ പ്രധാനമന്ത്രിക്കു താല്‍പര്യമുണ്ടെന്ന് അറിയിച്ച് കഴിഞ്ഞ 20ന് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചെന്ന് മന്ത്രി അറിയിച്ചു. അതിനെ സ്വാഗതം ചെയ്യുന്നതായി തിരികെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ” കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി. അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. പദ്ധതിക്ക് അതിലൂടെ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യും. ബൈപാസിന്റെ പണി അവസാന ഘട്ടത്തിലാണ്. അവ പൂര്‍ത്തിയാക്കി ഈ…

Read More