Headlines

അതീവ ജാഗ്രതാ നിർദേശം: വ്യാഴാഴ്ച നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. ഇത് ബുറേവി ചുഴലിക്കാറ്റായി നാളെ രൂപം പ്രാപിക്കും. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയും കാറ്റുമുണ്ടാകും. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേ ദിവസം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു ജില്ലകളിൽ…

Read More

കിഫ്ബിയിൽ കൂടുതൽ വ്യക്തത വേണം; വികസനത്തിന് പണം കടമെടുക്കുന്നതിൽ തെറ്റില്ലെന്നും ഉമ്മൻ ചാണ്ടി

കേരളാ സർക്കാരിന് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരസ്യങ്ങളിൽ മാത്രമാണ് നേട്ടം. സ്വജനപക്ഷപാതവും അഴിമതിയുമാണ് നടന്നത്. ജനങ്ങൾക്ക് നേട്ടമുണ്ടായില്ല കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രകടനത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. ഇതിനുള്ള പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതീവ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലിനോട് ഒന്നും തോന്നുന്നില്ല. അന്നും ഇന്നും വലിയ പ്രതീക്ഷയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. ഇനിയും കാര്യങ്ങൾ പുറത്തുവരാൻ കിടക്കുന്നു. നാളെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്ന പ്രതീക്ഷയുണ്ട്. കേസിൽ…

Read More

മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമല ദര്‍ശനത്തിന് അനുമതി

തിരുവനന്തപുരം: ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പിന്റെ അനുമതി. മലയരയ സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനമെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. മലയരയ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് ഇത്തവണ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മുന്‍നിര്‍ത്തി ഇന്നുമുതല്‍ ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതി കേസുമായി അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ യൂനിറ്റ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ഒമ്പത് മണി മുതൽ 12 മണി വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ 5 മണി വരെയുമാണ് ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ച സമയം കൂടാതെ…

Read More

വളാഞ്ചേരിയിൽ ഇന്നോവ ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി; ഒരാൾ മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട കാർ ഓട്ടോ റിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു. കോട്ടപ്പുറം സ്വദേശിയായ വിനീഷ്(31) ആണ് മരിച്ചത്.

Read More

വളാഞ്ചേരിയിൽ ഇന്നോവ ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി; ഒരാൾ മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട കാർ ഓട്ടോ റിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു. കോട്ടപ്പുറം സ്വദേശിയായ വിനീഷ്(31) ആണ് മരിച്ചത്.

Read More

ബാർ കോഴ കേസ്: ചെന്നിത്തലക്കെതിരെ കേസെടുക്കാനുള്ള അപേക്ഷയിൽ സ്പീക്കറുടെ തീരുമാനം ഇന്ന്

ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ സ്പീക്കർ ഇന്ന് തീരുമാനമെടുത്തേക്കും. സ്പീക്കർമാരുടെ സമ്മേളനത്തിന് ശേഷം പി ശ്രീരാമകൃഷ്ണൻ ഗുജറാത്തിൽ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാകും അപേക്ഷയിൽ തീരുമാനമെടുക്കുക. കിഫ്ബിയിലെ സിഎജി റിപ്പോർട്ടിൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ അഞ്ച് അവകാശ ലംഘന പരാതികളും സ്പീക്കറുടെ പരിഗണനയിലുണ്ട്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി ബാറുടമകൾ പിരിച്ച പണം രമേശ് ചെന്നിത്തലക്കും കെ ബാബുവിനും…

Read More

വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നു; കെ എസ് എഫ് ഇ റെയ്ഡിൽ സിപിഐക്കും എതിർപ്പ്

കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്ഡിൽ സിപിഐക്കും കടുത്ത അതൃപ്തി. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്‌ഡെന്ന് ജനയുഗം പത്രത്തിലെഴുതിയ ലേഖനത്തിൽ സിപിഐ വിമർശിക്കുന്നു വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്ഡിൽ സാമ്പത്തിക കുറ്റവാളികളോടെന്ന പോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സിപിഐ ആരോപിക്കുന്നു വിജിലൻസ് പരിശോധനയിൽ ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിൽ തന്നെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരായാണ് വിമർശനങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത്. റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറാൻ ഒരാഴ്ച വൈകുമെന്നാണ്…

Read More

കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാറാണ്(45) മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണു സംശയം. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍പെട്ടത്. നാലുവരിപ്പാതയ്ക്കു സമീപത്തെ മരത്തില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. പോലിസും ഫയര്‍ ഫോഴ്സുമെത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അപകടത്തില്‍ മരം കടപുഴകി. മരണപ്പെട്ട ഡ്രൈവര്‍ അരുണ്‍കുമാറിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം…

Read More

കോട്ടപ്പുറത്തിന്റെ സൗന്ദര്യം ആസ്വദിച്ച്‌ കരസേനാ മേധാവി

നീലേശ്വരം: കോട്ടപ്പുറത്തിന്റെയും തേജസ്വിനിയുടെയും പ്രകൃതി ഭംഗി ആസ്വദിക്കാൻ‌ കഴിഞ്ഞ ദിവസം ഒരു വിവിഐപി എത്തി. ഇന്ത്യൻ കരസേനാ മേധാവി മനോജ് മുകുന്ദ് നാരാവ്നെയും കുടുംബവും. ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിന് എത്തിയതായിരുന്നു അദ്ദേഹം. ശ്രീലങ്കയിൽ നിന്നുള്ള 2 പേരുൾപ്പെടെ 164 നാവികരുടെ പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കിയ ശേഷമായിരുന്നു കരസേനാ മേധാവിയുടെ കായൽ യാത്ര. ഏഴിമലയിൽ നിന്നു റോഡ് മാർഗം പയ്യന്നൂർ കൊറ്റി വഴി ഇടയിലക്കാട് ബണ്ടിനരികിൽ വന്നിറങ്ങിയാണ്…

Read More