Headlines

ഡിസംബർ ഒന്ന് മുതൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ക്ഷേത്ര ദർശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഡിസംബർ ഒന്നുമുതൽ ഇളവ് പ്രബാല്യത്തിൽ വരും. ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളിൽ കൂടിയും ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കാം. മുതിർന്നവർക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകൾ നടത്താനും ക്രമീകരണങ്ങളൊരുക്കും. പുലർച്ചെ 3.45 മുതൽ 4.30 വരെ, 5.15 മുതൽ 6.15…

Read More

ഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 524 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെൻമെന്റ് സോൺ വാർഡ് 11), കോട്ടയം ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 524 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കൊവിഡ്, 27 മരണം; 5861 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂർ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂർ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസർഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്സിഡി തുകയുടെ വരവുനിലച്ചു

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി സബ്സിഡിത്തുക വരുന്നില്ല. സബ്സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്സിഡിത്തുക ‘പൂജ്യ’മായത്. ഫലത്തിൽ സബ്സിഡിയുള്ളവരും ഇല്ലാത്തവരും ഒരേ വിലയാണു നൽകുന്നത്. കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറഞ്ഞു. കൊച്ചിയിൽ കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. ഉൾപ്പെടെ രണ്ടുവിലയും മാസങ്ങളായി 601 രൂപയിലാണ്. ദൂരപരിധിയനുസരിച്ച് മറ്റു പ്രദേശങ്ങളിൽ വ്യത്യാസമുണ്ടാകും. ഇന്ത്യയിൽ പാചകവാതകവില കണക്കാക്കുന്നത് ഇറക്കുമതിക്കു സമമായ തുകയ്ക്കാണ് (ഐ.പി.പി.). അന്താരാഷ്ട്ര വിപണിയിലെ വില, കടത്തുകൂലി, ഇൻഷുറൻസ്, തുറമുഖക്കൂലി, കസ്റ്റംസ്…

Read More

കെ ഫോൺ; എല്ലാവർക്കും ഇന്റർനെറ്റ്

ഇന്റർനെറ്റ് എന്ന സമാന്തര ലോകത്ത് ഇന്ന് മനുഷ്യന് സാധ്യമാകാത്തതൊന്നുമില്ല. സ്റ്റീഫൻ ഹോക്കിങ്ങിന്റെ വാക്കുകൾ കടമെടുത്താൽ തലച്ചോറിനകത്തെ ന്യൂറോണുകൾ പരസ്പരം ആശയം കൈമാറുന്നതു പോലെ ലോകം ഇന്ന് ഇന്റർനെറ്റിലൂടെ വിവരങ്ങൾ കൈമാറി സാങ്കേതികതയ്ക്കും ഒരു ജൈവിക മാനം നൽകിയിരിക്കുകയാണ്. ആരോഗ്യ കാർഷിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിലുൾപ്പെടെ സകല മേഖലകളും ഇന്റർനെറ്റിനെ ആശ്രയിച്ചാണ് ഇന്ന് നിലനിൽക്കുന്നത്. കോവിഡ് കാലത്ത് സമൂഹത്തിന്റെ ഗതിവിഗതികൾ നിർണയിച്ചതും ഈ വിവരസാങ്കേതികത തന്നെ. എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിവേഗ ഇന്റർനെറ്റ് കുറഞ്ഞ…

Read More

കെഎസ്എഫ്ഇയിലെ പരിശോധന: മയപ്പെട്ട് വിജിലൻസ്, തുടർനടപടി ഉടൻ ഇല്ല

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ തുടർനടപടികൾ ഉടനില്ല. ധനമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോൾ പരിശോധനയും തുടര്‍ നടപടികളും മയപ്പെടുത്താനുള്ള നീക്കത്തിലാണ് വിജിലൻസ്. പരിശോധന നടത്താൻ അവകാശം വിജിലൻസിനുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും പരിശോധനക്കിറങ്ങിയ വിജിലൻസിന്‍റെ രീതികളിൽ കടുത്ത വിമര്‍ശനമാണ് ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഈ സാഹചര്യത്തിൽ തല്ക്കാലം ഉടൻ നടപടി വേണ്ടെന്ന നിർദേശമാണ് ഉള്ളത്. വിജിലൻസ് ഡയറക്ടർ അവധിയിലായിരിക്കെ നടന്ന മിന്നൽ പരിശോധനയിൽ സർക്കാരിന് കടുത്ത…

Read More

ചേര്‍ത്തലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസില്‍ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) യാണ് മരിച്ചത്. കാറിലുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത് (20), ജിയോ (21) എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ചേര്‍ത്തല സ്വകാര്യാശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ്, കൊച്ചിയിലെ സ്വകാര്യാശുപത്രി എന്നിവിടങ്ങളിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കുമാറ്റി. ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴ ജങ്ഷനു സമീപം ശനിയാഴ്ച രാവിലെ 8.30…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച് ,യെല്ലോ അലേർട്ടുകൾ* *2020 ഡിസംബർ 2 : തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി* *2020 ഡിസംബർ 3 : തിരുവനന്തപുരം, കൊല്ലം* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട എന്നീ ജില്ലകളിൽ 115.6 mm മുതൽ 204.4 mm വരെയും ഇടുക്കി ജില്ലയിൽ 204.4 mm ന് മുകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.കാലാവസ്ഥ വകുപ്പ് ഈ…

Read More

കടൽ അതി പ്രക്ഷുബ്ധമാകാൻ സാധ്യത; കേരളാ തീരത്ത് നിന്ന് കടലിൽ പോകുന്നതിന് നിരോധനം ഏർപ്പെടുത്തി

ഡിസംബർ 1 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് നവംബർ 30 അർദ്ധരാത്രിയോടെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നവംബർ 30 അർദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.* *ഇന്ന് (29/11/2020) കടലിൽ പോകുന്നവർ നാളെ (30/11/2020) അർദ്ധരാത്രിയോടെ തീരത്ത് നിർബന്ധമായും തിരിച്ചെത്തേണ്ടതാണ്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാൽ ഈ മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്. ഡിസംബർ 1 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ…

Read More

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും; അടുത്താഴ്ച നോട്ടീസ് നല്‍കും

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഹാജരാകാന്‍ നിര്‍ദേശിച്ച് മന്ത്രിക്ക് അടുത്താഴ്ച കസ്റ്റംസ് നോട്ടീസ് നല്‍കും. ചട്ടലംഘനം നടത്തി ഖുറാന്‍ വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചതായി കസ്റ്റംസ് പറയുന്നു നയതന്ത്ര ചാനല്‍ വഴി എത്തിച്ച ഖുറാന്‍ വിതരണം ചെയ്ത സംഭവത്തില്‍ ജലീലിനെ നേരത്തെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ജലീലീന്റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

Read More