മനോജ് കുമാർ കേസ് അട്ടിമറിക്കാൻ നിന്നയാളാണ്; സോളാർ കേസിലെ പരാതിക്കാരി

സോളാർ കേസിൽ കെ ബി ഗണേഷ്‌കുമാറിനെതിരെ സി മനോജ്കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് കേസിലെ പരാതിക്കാരി. യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി നൽകരുതെന്ന് സമ്മർദമുണ്ടായിരുന്നു. മനോജ്കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നയാളാണ്. താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ്‌കുമാറുമായി വ്യക്തപരമായ ബന്ധമുണ്ടായിരുന്നു. മനോജ്കുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കണം. തെളിവ് പുറത്തുവിടാൻ താൻ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ്‌കുമാറാണെന്നായിരുന്നു മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചതും എഴുതിച്ചതും ഗണേഷ് കുമാറാണെന്നും മനോജ്…

Read More

തിരുവനന്തപുരത്ത് വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വിതുരയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പട്ടംകുഴിച്ചപ്പാറയിൽ താജുദ്ദീന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. താജുദ്ദീൻ ഒളിവിലാണ്. ഇയാളുടെ സുഹൃത്തായ മാധവനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. മാധവന്റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല

Read More

പെട്രോൾ, ഡീസൽ വില വീണ്ടുമുയർന്നു; പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും വർധിച്ചു

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടുമുയർന്നു. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിൽ എട്ട് ദിവസവും ഇന്ധനവില വർധിച്ചിരുന്നു 10 ദിവസം കൊണ്ട് പെട്രോളിന് 85 പൈസയും ഡീസലിന് 1.49 പൈസയുമാണ് ഉയർന്നത്. രണ്ട് മാസമായി ഓയിൽ കമ്പനികൾ നിർത്തിവെച്ചിരുന്ന പ്രതിദിന വിലവർധനവ് നവംബർ 20ഓടെ പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോട് പെട്രോളിന് ലിറ്റർ 82.53 രൂപയും ഡീസലിന് 76.34 രൂപയുമാണ്.

Read More

ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ആലപ്പുഴ തുമ്പോളിയിൽ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ. തുമ്പോളി നടുവിലേപറമ്പ് യേശുദാസ്(50)ആണ് മരിച്ചത്. തുമ്പോളി റെയിൽവേ സ്‌റ്റേഷന് സമീപത്തായി ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടത്. ആത്മഹ്യയെന്നാണ് പ്രാഥമിക നിഗമനം. യേശുദാസിന് കടബാധ്യതകളുണ്ടായിരുന്നതായി പോലീസ് പറയുന്നു

Read More

ഇഡിക്ക് മറുപടി: കിഫ്ബിക്ക് മസാല ബോണ്ടിറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക്

കിഫ്ബിക്ക് മസാല ബോണ്ടുകൾ ഇറക്കാൻ അനുവാദം നൽകാൻ വ്യവസ്ഥയുണ്ടെന്ന് റിസർവ് ബാങ്ക്. 2018 ജൂൺ 1ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം ആർ ബി ഐ അനുമതി കിഫ്ബിക്ക് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും ആർബിഐ അറിയിച്ചു മസാല ബോണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ച് ഇഡി റിസർവ് ബാങ്കിന് കത്തയച്ചിരുന്നു. വായ്പാ രജിസ്‌ട്രേഷന് കിഫ്ബി നൽകിയ വിവരങ്ങൾ, അനുമതിക്ക് റിസർവ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ, കിഫ്ബിക്ക് ലഭിച്ച വായ്പയുടെ വിവരങ്ങൾ എന്നിവയാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള…

Read More

ഹെല്‍മറ്റ് മാനദണ്ഡം പരിഷ്‌കരിച്ചു; ഇനി ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കൊച്ചി: ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ധരിക്കുന്ന ഹെല്‍മറ്റിനുള്ള ബി ഐ എസ് മാനദണ്ഡം’ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു.ഇരുചക്ര മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കുള്ള ഹെല്‍മറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് (S.O 4252(E), 26.11.2020) കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെല്‍മറ്റുകളില്‍ ബി ഐ എസ് സര്‍ട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് (quality control order)എന്നിവ നിര്‍ബന്ധമാക്കി.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത്…

Read More

കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വലുപ്പം നിയന്ത്രിക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: പ്രകൃതി ചൂഷണം നിയന്ത്രിക്കുന്നതിനു വേണ്ടി വീടുനിര്‍മാണത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ശുപാര്‍ശയുമായി നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപോര്‍ട്ട്. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. വ്യക്തികള്‍ സ്വന്തം ചിലവിലാണ് വീട് നിര്‍മിക്കുന്നതെങ്കിലും എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രകൃതി വിഭവങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. അനുവദിനീയമായ പരിധിയില്‍ കൂടുതല്‍ വലുപ്പമുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍നിന്ന് പാറവിലയോടൊപ്പം അധികനികുതി ഈടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അതോടൊപ്പം ചൂഷണമൊഴിവാക്കാന്‍ പാറക്വാറികളുടെ നടത്തിപ്പിന് വ്യക്തിഗത ലൈസന്‍സ് നല്‍കുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ…

Read More

പോലീസ് ആക്ട് ഭേദഗതി: പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി എ വിജയരാഘവൻ

കേരളാ പോലീസ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്ര നേതൃത്വം കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി. പാർട്ടിയൊരു വ്യക്തിയല്ല. പോലീസ് നിയമഭേദഗതിയിൽ വിമർശനം വന്നപ്പോൾ തിരുത്തുകയാണ് ചെയ്തത് നിയമഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോൾ പിഴവ് വന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി ബന്ധത്തെയും വിജയരാഘവൻ വിമർശിച്ചു. കോൺഗ്രസ് ബിജെപിയെ വിമർശിക്കുന്നില്ല. ബിജെപി പിന്തുണ നേടിയെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത് അപകടകരമായ രാഷ്ട്രീയ സഖ്യമാണിത്. സംസ്ഥാനത്ത്…

Read More

രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റ് നശിച്ചുപോയ സംഭവം; നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് രാജിവെച്ചു

പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി എം.പി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് രാജിവെച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മലപ്പുറം നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ് പഴകിയതിനെ തുടർന്ന് പുഴുവരിച്ച് നശിച്ചത്.  പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂർണമായും നശിച്ചത്.

Read More

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്, 23 മരണം; 4544 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂർ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂർ 131, വയനാട് 105, കാസർഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More