കിഫ്ബിക്ക് മസാല ബോണ്ടുകൾ ഇറക്കാൻ അനുവാദം നൽകാൻ വ്യവസ്ഥയുണ്ടെന്ന് റിസർവ് ബാങ്ക്. 2018 ജൂൺ 1ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം ആർ ബി ഐ അനുമതി കിഫ്ബിക്ക് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും ആർബിഐ അറിയിച്ചു
മസാല ബോണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ച് ഇഡി റിസർവ് ബാങ്കിന് കത്തയച്ചിരുന്നു. വായ്പാ രജിസ്‌ട്രേഷന് കിഫ്ബി നൽകിയ വിവരങ്ങൾ, അനുമതിക്ക് റിസർവ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ, കിഫ്ബിക്ക് ലഭിച്ച വായ്പയുടെ വിവരങ്ങൾ എന്നിവയാണ് ആവശ്യപ്പെട്ടത്.
സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള വായ്പ പരിധിയിൽ കിഫ്ബിയുടെ വിദേശ വായ്പ ഉൾപ്പെടുമോ, പണത്തിന്റെ തിരിച്ചടവ് വ്യവസ്ഥകൾ എന്തൊക്കെ, ഭരണഘടനാ വ്യസ്ഥകൾ ബാധകമോ, തുടങ്ങിയവ പരിശോധിക്കാൻ തങ്ങൾക്ക് ബാധ്യത ഇല്ലെന്നും ആർബിഐ ഇ.ഡിയോട് വിശദീകരിച്ചു