Headlines

കണ്ണൂരിലും സ്വർണവേട്ട; വടകര സ്വദേശിയായ യാത്രക്കാരനിൽ നിന്നും 23 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിലും സ്വർണവേട്ട. അരക്കിലയോളം സ്വർണവുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. പുലർച്ചെ ഒരുമണിയോടെ ദുബൈയിൽ നിന്നെത്തിയ വടകര പാറക്കടവ് സ്വദേശി ഫാസിലിൽ നിന്ന് 463 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 23 ലക്ഷത്തോളം രൂപ വില വരുന്നതാണ് സ്വർണം. പേസ്റ്റ് രൂപത്തിൽ മൂന്ന് ഗുളിക മാതൃകയിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്ന് തന്നെ കരിപ്പൂരിലും സ്വർണം പിടികൂടിയിരുന്നു. 27 ലക്ഷം രൂപയുടെ സ്വർണമാണ് കരിപ്പൂരിൽ നിന്ന് പിടികൂടിയത്.

Read More

തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര ചികില്‍സാപ്പിഴവ്; പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ട് മറന്നുവച്ചു

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ഗുരുതരമായ ചികില്‍സാപ്പിഴവുണ്ടായത്. വലിയതുറ സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ യുവതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വയറിനുള്ളില്‍ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെത്തുടര്‍ന്ന് യുവതിയുടെ ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റു. പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ്. വലിയതുറ സ്വദേശി 22 വയസുള്ള അല്‍ഫിന അലി…

Read More

ഇലക്ട്രിക് വാഹനങ്ങൾക്ക് വായ്പ നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ

കേരള ഫിനാൻഷ്യൽ കോർപറേഷൻ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകാൻ തീരുമാനിച്ചു. ഏഴ് ശതമാനം പലിശയ്ക്കാണ് വായ്പ നൽകുക. വിദേശത്തു നിന്നും മടങ്ങി വന്നവർക്ക് നോർക്കയുടെ പദ്ധതിയുമായി ചേർന്ന് നാല് ശതമാനം പലിശയ്ക്ക് വായ്പ നൽകും. വാഹനത്തിന്റെ ഓൺ ദ റോഡ് കോസ്റ്റിന്റെ 80 ശതമാനം തുക വായ്പയായി നൽകുമെന്ന് കെ.എഫ്.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

Read More

സ്റ്റേഷനിൽ പരാതിയുമായി എത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ എസ് ഐക്ക് സ്ഥലം മാറ്റം

സ്റ്റേഷനിൽ പരാതിയുമായി എത്തിയ അച്ഛനും മകളോടും അധിക്ഷേപകരമായി പെരുമാറിയ പോലീസുദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തെ കുറിച്ച് രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് അന്വേഷണ ചുമതല നെയ്യാർ ഡാം പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ ഗോപകുമാറിനെതിരെയാണ് നടപടി. ഇയാളെ ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്. ഗോപകുമാർ പരാതിക്കാരെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി പള്ളിവേട്ട സ്വദേശി സുദേവനോടും മകളോടുമാണ് ഇയാൾ മോശമായി പെരുമാറുന്നത്. സംഭവത്തിൽ പോലീസിന് ഗുരുതര…

Read More

ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങാമെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാലും താന്‍ പരാജയം സമ്മതിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം അധികാരം കൈമാറില്ലെന്ന ആദ്യ നിലപാടുകളില്‍ നിന്നും ട്രംപ് മാറ്റം വരുത്തിയത് നടപടിക്രമങ്ങള്‍ക്ക് ആശ്വാസകരമാണ്. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ട്രംപ് കോടതിയെ വരെ സമീപിച്ചിരുന്നു. ഇലക്ടറല്‍ കോളജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസ് വിട്ടു പോകുമോ എന്ന ചോദ്യത്തിനാണ് തീര്‍ച്ചയായും ഞാനത് ചെയ്യുമെന്ന് ട്രംപ്…

Read More

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

മറഡോണ: സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരവും ലോക ഫുട്‌ബോളിലെ ഇതിഹാസവുമായ ഡീഗോ മറഡോണയുടെ വേര്‍പാടില്‍ സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. നവംബര്‍ 26, 27 തിയ്യതികളിലെ ദുഃഖാചരണത്തില്‍ എല്ലവരും പങ്കാളികളാവണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.  

Read More

കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലിൽ മുങ്ങിമരിച്ചു

അജ്മാനിലെ കടലിൽ കോഴിക്കോട് സ്വദേശികളായ പിതാവും മകളും മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായിൽ ചന്തംകണ്ടിയിൽ(47), മകൾ പ്ലസ് ടു വിദ്യാർഥിനി അമൽ(17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം കുടുംബത്തെയും കൂട്ടി ഇസ്മായിൽ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. അമൽ കടൽച്ചുഴിയിൽ അകപ്പെടുകയും രക്ഷിക്കാനിറങ്ങിയ ഇസ്മായിലും അപകടത്തിൽപ്പെടുകയായിരുന്നു.   പോലീസും രക്ഷാപ്രവർത്തകരും എത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കൾ എന്നിവർ തളർന്നുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

Read More

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; നവംബർ 30ന് ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് ഒരു ദിവസത്തെ അനുമതിയും നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. നവംബർ 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെയായിരിക്കും ചോദ്യം ചെയ്യൽ. രാവിലെ ഒമ്പത് മുതൽ 12 മണി വരെയും മൂന്ന് മണി മുതൽ വൈകുന്നേരം അഞ്ച് മണി…

Read More

ശബരിമലയിൽ വീണ്ടും ദേവസ്വം ജീവനക്കാരന് കൊവിഡ്; ദേവസ്വം ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകാൻ നിർദേശം

ശബരിമലയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ദേവസ്വം ബോർഡിൽ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഇതോടെ പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. തീർഥാടകർ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരുമായി ഇടകലരാതെ നോക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് ബാധ മാറിയ ശേഷം വരുന്നവർ ലക്ഷണങ്ങൾ പൂർണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ. നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക്…

Read More