Headlines

വിമതർക്കെതിരെ നടപടിയുമായി കെപിസിസി; ഡിസിസി സെക്രട്ടറിയെയും കെപിസിസി അംഗത്തെയും ഉൾപ്പെടെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥികളായവർക്കെതിരെ നടപടിയുമായി കെപിസിസി. പാലക്കാട് കെപിസിസി അംഗത്തെയും ഡിസിസി ജനറൽ സെക്രട്ടറിയെയും പുറത്താക്കി. ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നതാണ് കാരണം ഡിസിസി ജനറൽ സെക്രട്ടറി ഭവദാസ്, കെപിസിസി അംഗം ടിപി ഷാജി എന്നിവരടക്കം 13 പേരെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ആറ് വർഷത്തേക്കാണ് സസ്‌പെൻഷൻ. വയനാട്ടിൽ വിമത പ്രവർത്തനം നടത്തിയ 12 പേരെ ഡിസിസി പുറത്താക്കി   കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി….

Read More

കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തരുതെന്ന് കേന്ദ്രം; പുതിയ മാർഗനിർദേശം

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന ആഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്കോ കേന്ദ്രഭരണപ്രദേശങ്ങൾക്കോ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിന് അനുവാദമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി രാത്രികാലങ്ങളിൽ കർഫ്യൂ പോലെ പ്രാദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്നാൽ സംസ്ഥാനത്തിനകത്തോ പുറത്തോ ഉള്ള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തരുത്.  

Read More

നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി ഇന്ന് പരിഗണിക്കും; സർക്കാർ നിലപാട് വ്യക്തമാക്കും

നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ ജഡ്ജി നിർദേശിച്ചിട്ടുണ്ട്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ തുടർ നടപടികൾ സംബന്ധിച്ച് സർക്കാർ മറുപടി നൽകും വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇക്കാര്യവും കോടതിയെ അറിയിച്ചേക്കും.   അതേസമയം കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ ഇന്നലെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹോസ്ദുർഗ് കോടതിയുടേതാണ്…

Read More

‘നിവര്‍’ ചുഴലിക്കാറ്റ് കര തൊട്ടു

‘നിവര്‍’ ചുഴലിക്കാറ്റ് കര തൊട്ടു. ആദ്യ ഭാഗമാണ് കര തൊട്ടത്. പുതുച്ചേരിയുടെ വടക്ക് 40 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മധ്യഭാഗം കരയോട് അടുക്കുന്നു. പുതുച്ചേരിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശുമെന്ന് വിവരം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത. ചുഴലിക്കാറ്റ് കടലൂരിന് 50 കിലോ മീറ്ററും, പുതുച്ചേരിക്ക് 40 കിലോമീറ്ററും ചെന്നൈയ്ക്ക് 115 കിലോ മീറ്ററും അരികിലെത്തി. തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു….

Read More

പൊലീസ് നിയമ ഭേദഗതി അസാധുവായി; പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

എൽ.ഡി.എഫ് സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു. 118 എ വകുപ്പ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചത്. സൈബർ ഇടത്തിൽ സ്ത്രീകൾ ഉൾപ്പെടയുള്ളവർക്ക്‌ നേരെയുള്ള അതിക്രമവും വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും തടയാനാണ് നിയമ ഭേദഗതി കൊണ്ടു വന്നതെനന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഫലത്തിൽ നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരുന്നു….

Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സ്പർശിക്കാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാം: മാർഗ്ഗ നിർദേശങ്ങൾ ഇങ്ങനെ

  തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ ദിനം പ്രതി കൂടുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്.   കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അകാലംകുന്ന് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 1, 10), കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Read More

സംസ്ഥാനത്ത് ഇന്ന് 6491 പേർക്ക് കോവിഡ്; 5669 സമ്പർക്ക രോഗികൾ: 5770 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്‌കൂളുകളിലെത്താൻ സർക്കാർ ഉത്തരവ്

സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്‌കൂളിലെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പ്രതിദിനം 50 ശതമാനം പേർ എന്ന രീതിയിൽ ഹാജരാകാനാണ് സർക്കുലറിൽ പറയുന്നത് പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക എന്നിവയാണ് അധ്യാപകരുടെ ചുമതലകൾ. ജനുവരി 15ന് പത്താംതരം ക്ലാസുകളുടെയും ജനുവരി 30ന് പ്ലസ് ടു ക്ലാസുകളുടെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തികരിക്കാൻ ക്രമീകരണം ഉണ്ടാക്കും. തുടർന്ന് കുട്ടികൾക്ക് സ്‌കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ ക്ലാസുകൾ…

Read More

തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുയോഗം, ജാഥ, വാഹനങ്ങള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സംസ്ഥാന തരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് അനുമതി വാങ്ങണം. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ പൊതുയോഗവും ജാഥയും പാടില്ല.   തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നത് അനുമതിയോടെയാകണം. വാഹനങ്ങളുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍…

Read More