സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ്; 24 മരണം; 5149 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 24 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് രോഗം സ്ഥിരീകരിച്ചവരിൽ 4690 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യ പ്രവർത്തകരാണ് 5149 പേരാണ് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 59,983 സാമ്പിളുകൾ പരിശോധിച്ചു. 64,412 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്….

Read More

കരിപ്പൂരിൽ 29 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്തിന് ശ്രമം. 695 ഗ്രാം സ്വർണവുമായി യാത്രക്കാരനെ എയർ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്ന് സ്‌പൈസ് ജെറ്റിലെത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായത് കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ വെച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 29 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.  

Read More

പോലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് പോലീസ് ഓഫീസർമാർക്ക് ഡിജിപിയുടെ നിർദേശം

പോലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. പരാതി കിട്ടിയാലുടൻ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് സർക്കുലർ. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ പോലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം നിയമ സെല്ലിൽ നിന്നുള്ള നിർദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടിയെടുക്കാവൂ. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകിയത്   പോലീസ് ആക്ട് ഭേദഗതി പരിഷ്‌കരിക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പുതിയ നിയമം ചോദ്യം ചെയ്ത് കെ…

Read More

വിഴിഞ്ഞത്ത് നടപ്പാലം തകർന്നുവീണ് ആറ് സ്ത്രീകൾക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

തിരുവനന്തപുരം വിഴിഞ്ഞത്ത് നടപ്പാലം തകർന്നുവീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകൾക്ക് പരുക്ക്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്   ഗുരുതരമായി പരുക്കേറ്റ ഷീജ, ഷിബി, ശ്രീദേവി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശികല, ശാന്ത എന്നിവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കാലപ്പഴക്കത്തെ തുടർന്ന് ഉപയോഗിക്കാതിരുന്ന നടപ്പാലത്തിൽ വിശ്രമിക്കുമ്പോൾ ഇത് തകർന്നുവീഴുകയായിരുന്നു.  

Read More

സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. ഇ ഡി കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് ഇന്നലെ കോടതി അനുമതി നൽകിയിരുന്നു. എറണാകുളം സെഷൻസ് കോടതിയുടേതാണ് അനുമതി. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും കേസിൽ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസ് ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. കൂടാതെ യുഇഎ കോൺസൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയതായും കസ്റ്റംസ്…

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി മാറ്റില്ല; വാഗ്ദാനങ്ങളിൽ വീഴില്ലെന്നും ജെൻസൺ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി മാറ്റില്ലെന്ന് തൃശ്ശൂർ സ്വദേശി ജെൻസൺ. മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് സ്ഥലവും നൽകാമെന്ന് പ്രതിഭാഗം പറഞ്ഞതായി ചൂണ്ടിക്കാട്ടി ജെൻസൺ പോലീസിൽ പരാതി നൽകിയിരുന്നു.   സ്വാധീനങ്ങൾക്ക് വശപ്പെടില്ല. ദിലീപിനെതിരായ മൊഴി മാറ്റില്ല. സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതിനാലാണ് പോലീസിൽ പരാതി നൽകേണ്ടി വന്നത്. കൊല്ലം സ്വദേശി നാസർ എന്നയാളാണ് തന്നെ വിളിച്ചതെന്നും ജെൻസൺ പറയുന്നു പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജെൻസൺ. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട…

Read More

അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി ഗണേഷ് കുമാർ എംഎൽഎ

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രദീപ്കുമാറിനെ പേഴ്‌സൺ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി കെ ബി ഗണേഷ്‌കുമാർ എംഎൽഎ. വിഷയത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു ഇന്നലെ പത്തനാപുരത്ത് നിന്നാണ് പ്രദീപ് കുമാറിനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടേക്ക് കൊണ്ടുപോയി. പ്രദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും   പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.  

Read More

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രദീപ്കുമാർ അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ ബി ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനംതിട്ടയിലെ എംഎൽഎയുടെ ഓഫീസിൽ നിന്ന് ബേക്കൽ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത് ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്. പ്രദീപ് കുമാറടക്കം കൊച്ചിയിൽ യോഗം ചേർന്ന് തീരുമാനിച്ച ശേഷമാണ് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ തീരുമാനിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.   നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിന്റെ അമ്മാവനെ കാണാൻ പ്രദീപ്കുമാർ കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയതിന്റെ…

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതിയിൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട് കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരമാകും ഇരു ആവശ്യങ്ങളിലും കോടതി തീരുമാനമെടുക്കുക. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ചാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ ലേക്ക് ഷോർ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്   ആരോഗ്യനില റിപ്പോർട്ട് പരിശോധിച്ച ശേഷമാകും…

Read More

ശിവശങ്കറുടെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും; കസ്റ്റഡിയിൽ ആവശ്യപ്പെടും

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. ഇ ഡി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി ഇന്നലെ അനുമതി നൽകിയിരുന്നു അറസ്റ്റിന് ശേഷം കസ്റ്റംസ് കസ്റ്റഡി അപേക്ഷ നൽകും. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്‌നയെയും സരിത്തിനെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതി പരിഗണിക്കും. പ്രതികളെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കും  …

Read More