ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; നവംബർ 30ന് ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി
പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് ഒരു ദിവസത്തെ അനുമതിയും നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. നവംബർ 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെയായിരിക്കും ചോദ്യം ചെയ്യൽ. രാവിലെ ഒമ്പത് മുതൽ 12 മണി വരെയും മൂന്ന് മണി മുതൽ വൈകുന്നേരം അഞ്ച് മണി…
