Headlines

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 3 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെൻമെന്റ് സോൺ വാർഡ് 1, 2, 3, 15, 16), കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14), തൃശൂർ ജില്ലയിലെ തിരുവില്വാമല (16), പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി (സബ് വാർഡ് 4), കാസർഗോഡ് ജില്ലയിലെ കാറഡുക (6), പാലക്കാട് ജില്ലയിലെ കേരളശേരി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്പോട്ടുകളാണുള്ളത് സംസ്ഥാനത്ത് ഇന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കരിപ്പൂരില്‍ 1,088ഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1,088 ഗ്രാം സ്വര്‍ണം പിടികൂടി. ദുബയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. ആദ്യത്തെ യാത്രക്കാരന്‍ 495.9 ഗ്രാം സ്വര്‍ണത്തിന്റെ കാപ്‌സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. രണ്ടാമത്തെയാള്‍ 591.8 ഗ്രാം സ്വര്‍ണം അരയില്‍ പ്ലാസ്റ്റിക് പൗച്ചില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ മാസം ആദ്യം മറ്റൊരു യാത്രക്കാരനില്‍ നിന്ന് അഞ്ച് സ്വര്‍ണ കാപ്‌സൂളുകള്‍ പിടിച്ചെടുത്തിരുന്നു. അഞ്ചും മലദ്വാരത്തില്‍ നിന്നാണ് കസ്റ്റംസ് കണ്ടെടുത്തത്. രണ്ട് ദിവസം മുമ്പ് ടോയ്‌ലറ്റിലെ ചവറ്…

Read More

കേരളത്തിലെ ആറ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി ദേശീയ ബഹുമതി ;രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ആദ്യ 12 സ്ഥാനവും കേരളത്തിനായി

തിരുവനന്തപുരം: കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ ക്യൂ എ എസ്) അംഗീകാരം. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ…

Read More

കൂത്തുപറമ്പിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

കണ്ണൂർ കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജൽനാഥ്, കുഴിയിൽപീടിക സ്വദേശി ആദിത്യൻ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 16 വയസ്സാണ്. രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിൽ രണ്ട് പേരുടെയും മൃതദേഹം ലഭിച്ചു

Read More

തൃശ്ശൂർ കൊമ്പഴ വനത്തിൽ കുട്ടിക്കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ

തൃശ്ശൂർ കൊമ്പഴ വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊമ്പഴക്കടുത്ത് ജാതി തോട്ടമെന്ന സ്ഥലത്താണ് സംഭവം. കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്   സോളാർ വൈദ്യുതി കമ്പിയിൽ തട്ടിയാണ് മരണംസംഭവിച്ചത്. വൈദ്യുതി വേലിയിൽ കുടുങ്ങിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും

ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും. ആൻഡമാൻ തീരത്ത് രൂപപ്പെടുന്ന ന്യൂനമർദം ബുധനാഴ്ചയോടെ ശക്തി പ്രാപിച്ച് ലങ്കയുടെയും തമിഴ്‌നാടിന്റെയും ഇടയിൽ പ്രവേശിക്കും. നിലവിൽ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് തീവ്രന്യൂനമർദമായി മാറും. അടുത്താഴ്ചയോടെ കേരളത്തിലും തമിഴ്‌നാട്ടിലും മഴ തിരികെയെത്തും. സംസ്ഥാനത്തെ ചില ജില്ലകളിൽ പരക്കെയും വടക്കൻ ജില്ലകളിൽ ഭാഗികമായിട്ടുമാകും മഴ ലഭിക്കുക.  

Read More

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ കൂടും; പോലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അംഗീകാരം. ഗവർണറാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ആക്ട് ഭേദഗതി പ്രഖ്യാപിച്ചത്. 2011ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 എ വകുപ്പ് കൂട്ടിച്ചേർക്കുന്നതിനായാണ് ഓർഡിൻസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം, വ്യാജവാർത്ത ചമയ്ക്കൽ എന്നിവക്കെതിരെ കേസെടുക്കാൻ പോലീസിന് ഇനി കൂടുതൽ അധികാരമുണ്ടാകും. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും.    

Read More

ബീവറേജസുകളിൽ ടോക്കൺ ഇല്ലാതെ മദ്യം നൽകാൻ ഉത്തരിവിറങ്ങി

ബീവറേജസ് കോർപറേഷൻ മദ്യവിൽപ്പന ശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം ആരംഭിച്ചു. ബെവ് ക്യൂ ആപ്പ് തകരാറായതിനെ തുടർന്നാണിത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരിവിറങ്ങി. കുറച്ച് ദിവസം മുമ്പ് തന്നെ ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്ന് ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവില്ലാതെ ഇത് നൽകാനാകില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ. വിജിലൻസ് പിടിയിലായാൽ കുറ്റക്കാരാകുമെന്നായിരുന്നു ജീവനക്കാരുടെ മറുപടി അതിനിടെയാണ് ആപ്പ് തകരാറിലാകുന്നതും ടോക്കൺ ഒഴിവാക്കി വിൽപ്പന നടത്താൻ ഉത്തരവിറക്കിയതും. ബാറുകളിൽ വിൽപ്പന കൂടുകയും ബീവറേജസുകളിൽ വിൽപ്പന കുറയുന്നതും തീരുമാനത്തിന് പിന്നിലുണ്ടെന്ന്…

Read More

ഇബ്രാഹിംകുഞ്ഞിന്റെ മാനസിക ആരോഗ്യ നില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും

പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മാനസിക ആരോഗ്യ നില ഇന്ന് പരിശോധിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിച്ച പ്രത്യേക മെഡിക്കൽ ബോർഡാണ് പരിശോധന നടത്തുക. ബോർഡ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക. കോടതിയിൽ നൽകും മുമ്പ് റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.     എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട്…

Read More