സൈബർ കുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ കൂടും; പോലീസ് ആക്ട് ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അംഗീകാരം. ഗവർണറാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ആക്ട് ഭേദഗതി പ്രഖ്യാപിച്ചത്.

2011ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 118 എ വകുപ്പ് കൂട്ടിച്ചേർക്കുന്നതിനായാണ് ഓർഡിൻസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം, വ്യാജവാർത്ത ചമയ്ക്കൽ എന്നിവക്കെതിരെ കേസെടുക്കാൻ പോലീസിന് ഇനി കൂടുതൽ അധികാരമുണ്ടാകും. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും.