മാനന്തവാടി എസ് എച്ച് ഒ എം .എം അബ്ദുൾ കരീമിന് സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം

മാനന്തവാടി: കൊവിഡ് – 19 മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം ജില്ലയിൽ ലഭിച്ചത് മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുൾ കരീമിന് . 2020 ജനുവരിയിലാണ് മാനന്തവാടിയിൽ ഇൻസ്പെക്ടറായി ചുമതലയേറ്റത്. 2018ൽ പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരവും ലഭിച്ചിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് കോവിഡ് ബാധിച്ചതോടെ സ്റ്റേഷൻ അടച്ചിടുകയും ഇദ്ദേഹം ഉൾപ്പെടെ എല്ലാ പോലീസുകാരും നിരീക്ഷണത്തിൽ പോവുകയും ചെയ്തിരുന്നു. പ്രതിസന്ധികളെ ധീരതയോടെ നേരിട്ട് വീണ്ടും എല്ലാവരും ജോലിയിൽ പ്രവേശിച്ചു. രോഗ മുക്തരായി തിരികെ എത്തിയവർക്ക് സ്റ്റേഷനിൽ ഊഷ്മളമായ സ്വീകരണം ആയിരുന്നു ഒരുക്കിയിരുന്നത്. . 2005 ൽ കോഴിക്കോട് മെഡിക്കൽ കോളേജ് എസ് ഐ യായാണ് ജോലിയിൽ പ്രവേശിച്ചത്. ക്രൈംബ്രാഞ്ചിൽ ഉൾപ്പെടെ ജോലി ചെയ്തപ്പോൾ നിരവധി കേസ് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി. കോവിഡ് കാലെത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അബ്ദുൾ കരീം സമൂഹ മാധ്യമങ്ങളിൽ എഴുതിയ കുറിപ്പുകൾ വൈറലായിരുന്നു. പുൽപ്പള്ളി പട്ടാണിക്കൂപ്പ് സ്വദേശിയാണ്. ആറളം വൈൽഡ് ലൈഫ് വാർഡനാണ് ഭാര്യ ഷജ്ന കരീം. ഏക മകൻ മിഹറാജ് .