സ്വർണവിലയിൽ ഇന്ന് വർധനവ്. അഞ്ച് ദിവസം തുടർച്ചയായി വില കുറഞ്ഞതിന് പിന്നാലെയാണ് ശനിയാഴ്ച വർധനവുണ്ടായിരിക്കുന്നത്. പവന് 160 രൂപയാണ് ഉയർന്നത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. നവംബർ 9ന് സ്വർണവില പവന് 38,880 രൂപയിലെത്തിയതിന് പിന്നാലെ പടിപടിയായി കുറയുകയായിരുന്നു. ആഗോള വിപണയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്