താനും സെഫിയും ഭാര്യ ഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചതെന്ന് കോട്ടൂർ കുറ്റസമ്മതം നടത്തിയെന്ന് പ്രോസിക്യൂഷൻ

അഭയ കൊലപാതക കേസിൽ ഫാദർ തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. സിസ്റ്റർ സെഫിയും താനും ഭാര്യ ഭർത്താക്കൻമാരെ പോലെയാമ് ജീവിച്ചതെന്നും താനും ഒരു പച്ചയായ മനുഷ്യനാണെന്നും തെറ്റ് പറ്റിയെന്നും കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതായാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാൻ നടത്തിയ ശസ്ത്രക്രിയക്ക് പിന്നിലും കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണ്. കേസിൽ തോമസ് കോട്ടൂർ, സെഫി എന്നിവർക്കെതിരായ പ്രോസിക്യൂഷന്റെ അന്തിമ വാദം തിങ്കളാഴ്ചയും തുടരും.  

Read More

മാവൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി പാറപ്പുറത്ത് അനിൽകുമാർ (54) കുഴഞ്ഞ് വീണ് മരിച്ചു.

മാവൂർ: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ താത്തൂർ പൊയിൽ വാർഡിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച പൈപ്പ് ലൈൻ റോഡിന് സമീപം പാറപ്പുറത്ത് അനിൽകുമാർ (54) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാടക കലാകാരനായിരുന്നു. അരീക്കോട് സ്വദേശി അമ്പിളിയാണ് ഭാര്യ, ഡൽഹി യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥിനി അളകനന്ദ, സെൻ്റ് സേവിയോ സ്കൂൾ വിദ്യാർത്ഥിനി ആര്യ നന്ദ…

Read More

ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’ യോഗത്തില്‍ ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷ് കുമാറും

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയിലെ ഒരു വിഭാഗം. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം. ബിനീഷിനെ പുറത്താക്കണമെന്നും സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ പുറത്താക്കണമെന്ന ആവശ്യത്തെ എല്‍ഡിഎഫ് എംഎല്‍എമാരും അമ്മ ഭാരവാഹികളുമായ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു. ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം, ബിനീഷിന്റെ അംഗത്വം റദ്ദാക്കലില്‍…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; 11 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ 1, 2 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ അകത്തേത്തറ (6), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

പെട്രോൾ, ഡീസൽ വില വർധിച്ചു; ഇന്ധനവില വർധന ഒന്നര മാസത്തിന് ശേഷം

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഒന്നര മാസത്തിന് ശേഷമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ 36 പൈസയുമാണ് ഇന്നു കൂടിയത്. 50 ദിവസത്തിനു ശേഷമാണ് പെട്രോൾ വില കൂടുന്നത്. ഡീസൽ വില ഇതിനു മുമ്ബ് കൂടിയത് 41 ദിവസം മുമ്പാണ്. കൊച്ചിയിൽ 81.77 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ 74.84 രൂപ. ഒരുമാസത്തിലേറെ തുടർന്ന ഇന്ധനവില ദീപാവലിയോടനുബന്ധിച്ച് കുറയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അസംസ്‌കൃത എണ്ണയുടെ വില കൊവിഡ് പശ്ചാത്തലത്തിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ,…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്ന് ഹൈക്കോടതി; നടിയുടെയും പ്രോസിക്യൂഷന്റെയും ഹർജികൾ തള്ളി

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെയും പ്രോസിക്യൂഷന്റെയും ഹർജികൾ ഹൈക്കോടതി തള്ളി. കോടതി മാറ്റാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേക കോടതിയിലെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചത് ഇരുപക്ഷവും ഒരുമിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച വിചാരണ ആരംഭിക്കാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വനിതാ ജഡ്ജിക്കെതിരെ പ്രോസിക്യൂഷനും നടിയും ഉന്നയിച്ച ആരോപണങ്ങളൊന്നും തന്നെ ഹൈക്കോടതി മുഖവിലക്ക് എടുത്തില്ല അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിയെ…

Read More

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകി ഹൈക്കോടതി; ജോസഫിന്റെ ഹർജി തള്ളി

കേരളാ കോൺഗ്രസിലെ ചിഹ്ന തർക്കത്തിൽ പരിഹാരം. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചുള്ള പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി നേരത്തെ കേന്ദ്ര തെരഞ്ഞെടു്പ് കമ്മീഷനും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചിരുന്നു. ഇതിനെതിരെ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയും വിധി വരുന്നതുവരെ ചിഹ്നം മരവിപ്പിക്കുകയുമായിരുന്നു

Read More

നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിൽ യോഗം ചേർന്നതായി പോലീസ്

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിൽ യോഗം ചേർന്നതായി പോലീസ്. ജനുവരിയിൽ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലാണ് യോഗം ചേർന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഗണേഷ്‌കുമാറിന്റെ സഹായി പ്രദീപ് യോഗത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ് കേസിൽ വിചാരണ ആരംഭിച്ചത് കഴിഞ്ഞ ജനുവരി അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് മുമ്പായി കൊച്ചിയിലെ ഹോട്ടലിൽ യോഗം ചേർന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഈ യോഗത്തിന് ശേഷമാണ് പ്രദീപ് കാഞ്ഞാങ്ങാട്ടേക്ക് സാക്ഷിയെ സ്വാധീനിക്കാനായി പോകുന്നത് കാസർകോട് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ആരാണെന്നും പോലീസ്…

Read More

സ്വപ്‌നയുടെ ശബ്ദസന്ദേശം: കേസെടുക്കണമോയെന്ന കാര്യത്തിൽ എ ജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും

സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ കേസെടുത്ത് അന്വേഷണം നടത്തണമോയെന്ന കാര്യത്തിൽ എ ജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും. ശബ്ദസന്ദേശം തന്റേത് തന്നെയെന്ന് സ്വപ്‌ന സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എങ്ങനെ കേസെടുക്കുമെന്നതിനെ കുറിച്ച് പോലീസ് നിയമോപദേശം തേടിയത്. ജയിലിൽ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിൽ ജയിൽ വകുപ്പ് പോലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്താലും നിലനിൽക്കുമോയെന്നതാണ് ആശയക്കുഴപ്പം. ഇതാണ് നിയമോപദേശം തേടിയത് അട്ടക്കുളങ്ങര ജയിലിൽ നിന്നല്ല ശബ്ദസന്ദേശം ചോർന്നതെന്നാണ് ജയിൽ വകുപ്പ് പറയുന്നത്. അമ്മയുടെയും ഭർത്താവിന്റെയും മകളുടെയും നമ്പറുകൾ മാത്രമാണ് സ്വപ്‌ന…

Read More