എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയവെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് കണ്ടെത്തൽ. ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്ത്രക്രിയക്ക് വിധേയമാക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു നെഞ്ചുവേദനയെ തുടർന്നാണ് എംഎൽഎയെ മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ആശുപത്രി സൂപ്രണ്ടിനെ നേരിട്ട് വിളിച്ച് എംഎൽഎയുടെ രോഗവിവരം ആരാഞ്ഞിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്. ലൂക്ക്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ആറിനാണ് പത്രികാ സമര്‍പ്പണ സമയം അവസാനിച്ചത്. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ സൂക്ഷ്മ പരിശോധന ആരംഭിക്കും. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലും മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1 ലക്ഷത്തി 68,028 പേരാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട…

Read More

കൊവിഡ് മുക്തരുടെ ടെസ്റ്റിന് പുതിയ മാര്‍ഗരേഖ; ലക്ഷണമില്ലാത്തവര്‍ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ല

ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗമുക്തരില്‍ തുടര്‍ന്നുള്ള മൂന്ന് മാസത്തേയ്ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍. കൊവിഡ് മുക്തരുടെ പരിശോധന സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയിലാണ് തീരുമാനം. രോഗമുക്തരുടെ ശരീരത്തില്‍ 104 ദിവസം വരെ വൈറസ് ഘടകങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നതിനെ രോഗം ആവര്‍ത്തിച്ചതായി കണക്കാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗമുക്തരില്‍ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധന പോസിറ്റീവായത് കാരണം ചികിത്സ നിഷേധിക്കുകയുമരുത്.

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 575 പേര്‍ക്ക് കോവിഡ്; 894 പേര്‍ക്ക് രോഗമുക്തി സമ്പര്‍ക്കം വഴി 540 പേര്‍ക്ക് രോഗം

കോഴിക്കോട്: ജില്ലയില്‍ ഇന്ന്(നവംബര്‍ 19) 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6892 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7538 ആയി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

സംസ്ഥാനത്തെ തീയറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ച ചലചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തീയറ്ററുകൾ ഉടനെ തുറക്കേണ്ടെന്നാണ് തീരുമാനം തീയറ്ററുകൾ തുറക്കുന്നത് നീട്ടിവെക്കുന്നതാകും ഉചിതമെന്ന സർക്കാർ നിർദേശം ചലചിത്ര സംഘടനകൾ അംഗീകരിക്കുകയായിരുന്നു. ഫിലിം ചേംബർ, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.

Read More

തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാർ പ്രീ പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് മത്സരിക്കാനാവില്ലെന്ന് ഉത്തരവ് ; നോമിനേഷൻ നൽകിയ നിരവധി പ്രീ പ്രൈമറി അധ്യാപകരും രാഷ്ട്രീയ പാർട്ടികളും ആശങ്കയിൽ

സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പുതിയ ഉത്തരവിൽ നോമിനേഷൻ നൽകിയ നിരവധി പ്രീ പ്രൈമറി അധ്യാപകർക്ക് മത്സരിക്കാനാവില്ലെന്ന് സൂചന. സ്വാശ്രയ/അൺ എയ്ഡഡ്/എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമില്ല. പത്രിക നിരസിക്കുന്നത് ആക്ടുകൾ വ്യക്തമായി പരിശോധിച്ചശേഷം- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു._ ഒരു സ്ഥാനാർത്ഥി സമർപ്പിച്ച എല്ലാ നാമനിർദ്ദേശപത്രികകളും തള്ളുകയാണെങ്കിൽ അതിനുള്ള കാരണങ്ങൾ ഉടൻ…

Read More

സമസ്ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി നിറമരതൂര്‍ നിര്യാതനായി

തിരൂര്‍: പ്രമുഖ മുസ്‌ലിം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ എ മരക്കാര്‍ ഫൈസി നിറമരതൂര്‍ (74)നിര്യാതനായി. സമസ്ത മുശാവറ അംഗമായിരുന്ന നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്‌ല്യാരുടെ മകനാണ്. നിരവധി പേരുടെ ഗുരുവര്യനായിരുന്നു. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, കെ കെ ഹസ്രത്ത് തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്. പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടിയ ശേഷം നീണ്ട അര നൂറ്റാണ്ട് കാലം ദര്‍സി രംഗത്ത് നിറഞ്ഞ് നിന്നു. ഭാര്യ. ഫാത്വിമ….

Read More

പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേത് തന്നെ; ജയിലിൽ വെച്ച് എടുത്തതല്ലെന്നും ജയിൽ ഡിഐജി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌ന സുരേഷിന്റെ തന്നെയെന്ന് സ്ഥിരീകരിച്ച് ജയിൽ ഡിഐജി അജയകുമാർ. അതേസമയം പുറത്തുവന്ന ശബ്ദസന്ദേശം ജയിലിൽ വെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന് ഡിഐജി പറഞ്ഞു ശബ്ദസന്ദേശം ജയിലിൽ വെച്ച് എടുത്തതല്ല. ജയിലിന് പുറത്ത് സംഭവിച്ചതാണിത്. ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്‌ന സ്ഥിരീകരിച്ചു. എന്നാൽ എപ്പോഴാണിത് റെക്കോർഡ് ചെയ്തതെന്ന് ഓർമയില്ലെന്നും സ്വപ്‌ന പറഞ്ഞതായി ഡിഐജി പറഞ്ഞു ഇന്ന് രാവിലെയാണ് പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോയെന്ന് അന്വേഷിക്കാൻ…

Read More

പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കണ്ടതാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ

പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണാൻ ഇടയായതുകൊണ്ടാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ. മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയും ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് അഭയ കാണാൻ ഇടയായെന്നും വിവരം പുറത്തു പറയാതിരിക്കാൻ പ്രതികൾ അഭയയെ കൊല്ലുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കൊലപാതകം നടത്തിയതിന്റെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും കോടതിക്ക് മുമ്പിൽ ഉണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടർ, തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി കെ.സനൽ കുമാർ മുമ്പാകെ വാദിച്ചു. അഭയ കൊല്ലപ്പെട്ട ദിവസം…

Read More