കൊവിഡ് മരണങ്ങൾ കേരളം കുറച്ചുകാണിക്കുന്നെന്ന് ബി ബി സി; വ്യാഴാഴ്‌ച വരെ മരണമടഞ്ഞവരുടെ എണ്ണം 3356 ആണെന്നും റിപ്പോർട്ട്
തിരുവനന്തപുരം: കൊവിഡ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ സുതാര്യമാണെന്ന് പറയപ്പെടുന്ന കേരളത്തിൽ കൊവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമമായ ബി.ബി.സി. ഡോക്‌ടർ അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വളണ്ടിയർമാർ ചേർന്ന് ഏഴോളം ദിനപത്രങ്ങളും അഞ്ചോളം ചാനലുകളെയും നിരന്തരം നിരീക്ഷിച്ച് തയ്യാറാക്കിയ കണക്ക് അടിസ്ഥാനമാക്കിയാണ് ബി.ബി.സിയുടെ വിമർശനം വ്യാഴാഴ്‌ച വരെ 3356 പേരാണ് ഇവർ നടത്തിയ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. എന്നാൽ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത്…
