Headlines

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻ സി ബി അറസ്റ്റ് ചെയ്തു

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി അറസ്റ്റ് ചെയ്തത്. ഇഡി അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെ മയക്കുമരുന്ന് കേസിലും ബിനീഷ് പ്രതിയാകുകയാണ്. ഓഗസ്റ്റിൽ എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബിനീഷിന്റെ സുഹൃത്ത് അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിന്റെ അറസ്റ്റ് ബിനീഷിനെ എൻസിബി ഓഫീസിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകും. ബിനീഷും അനൂപും ലഹരി മരുന്ന്…

Read More

രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു: ജോസഫിന് ചെണ്ട, ജോസ് വിഭാഗത്തിന് ടേബിൾ ഫാൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന്റെ ചിഹ്നമായ രണ്ടില സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മരവിപ്പിച്ചു. രണ്ടില ചിഹ്നത്തിനായി ജോസ്-ജോസഫ് വിഭാഗങ്ങൾ അവകാശവാദം ഉന്നയിച്ചതോടെയാണ് നടപടി. ഹൈക്കോടതിയിൽ നിലവിലുള്ള കേസിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാനാകൂവെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. രണ്ടില മരവിപ്പിച്ച സാഹചര്യത്തിൽ പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾ ഫാനും ചിഹ്നമായി അനുവദിച്ചു. മാണിയുടെ മരണത്തോടെ പാർട്ടിയുടെ അവകാശത്തെ ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ നിയമപോരാട്ടം നടക്കുകയാണ്. രണ്ടില…

Read More

6620 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 70,070 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 561, കൊല്ലം 622, പത്തനംതിട്ട 154, ആലപ്പുഴ 397, കോട്ടയം 501, ഇടുക്കി 54, എറണാകുളം 588, തൃശൂർ 723, പാലക്കാട് 820, മലപ്പുറം 497, കോഴിക്കോട് 831, വയനാട് 117, കണ്ണൂർ 625, കാസർഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,070 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,61,394 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ഇന്ന് പുതുതായി 8 ഹോട്ട് സ്‌പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഇരുമ്പിലിയം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 3), മറക്കര (സബ് വാർഡ് 1, 11), വാളാഞ്ചേരി മുൻസിപ്പാലിറ്റി (സബ് വാർഡ് 27), ഇടുക്കി ജില്ലയിലെ ഇരട്ടയാർ (സബ് വാർഡ് 7), തൃശൂർ ജില്ലയിലെ പനച്ചേരി (19), കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ (സബ് വാർഡ് 4), കാസർഗോഡ് ജില്ലയിലെ മീഞ്ച (7), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (15, 17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 9 പ്രദേശങ്ങളെ ഹോട്ട്…

Read More

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

ഗവര്‍ണര്‍ കൊവിഡ് മുക്തനായി; ആശുപത്രി വിട്ടു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഗവര്‍ണറെ ഡിസ്ചാര്‍ജ് ചെയ്തു. ഈ മാസം 9 നാണ് ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴാം തീയതിയാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ 10 ദിവസമായി റിമാൻഡിലാണ് കമറുദ്ദീൻ ശാരീരാസ്വാസ്ഥ്യത്തെ തുടർന്ന് കമറുദ്ദീനെ ഇന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് തന്നെ മാറ്റുകയായിരുന്നു. കമറുദ്ദീനെ രണ്ട് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അറസ്റ്റിലായ കേസുകളുടെ എണ്ണം 71 ആയി.

Read More

അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് കാറ്റിനും സാധ്യത, കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. വ്യാഴാഴ്ച തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനാല്‍ കേരളത്തില്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും…

Read More

ഇ ഡി കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെട്ടേക്കാം. ഒളിവിൽ പോയാൽ പിടികൂടുക സാധ്യമായിരിക്കില്ല തുടങ്ങിയ ഇ ഡി വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ വ്യാഴാഴ്ച ഒരു ദിവസം നീണ്ട വാദത്തിനൊടുവിലാണ് ജാമ്യഹർജിയിൽ വിധി പറയാൻ മാറ്റിയത്. കഴിഞ്ഞ 29നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കറുള്ളത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇന്നലെ ശിവശങ്കർ…

Read More

സിബിഐക്ക് നിയന്ത്രണം: സംസ്ഥാനത്ത് ഇനി കേസ് അന്വേഷിക്കാൻ സർക്കാർ അനുമതി വേണം, വിജ്ഞാപനം ഇറക്കി

സംസ്ഥാനത്ത് സിബിഐ കേസ് സ്വയമേറ്റെടുത്ത് അന്വേഷിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം നടത്താൻ നൽകിയിരുന്ന അനുമതി പിൻവലിച്ചാണ് വിജ്ഞാപനം. കോടതി ഉത്തരവ് പ്രകാരമോ, സർക്കർ അനുമതിയോടു കൂടിയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തിൽ അന്വേഷണം ഏറ്റെടുക്കാനാകൂ. ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷൻ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

Read More