പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേത് തന്നെ; ജയിലിൽ വെച്ച് എടുത്തതല്ലെന്നും ജയിൽ ഡിഐജി
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌ന സുരേഷിന്റെ തന്നെയെന്ന് സ്ഥിരീകരിച്ച് ജയിൽ ഡിഐജി അജയകുമാർ. അതേസമയം പുറത്തുവന്ന ശബ്ദസന്ദേശം ജയിലിൽ വെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന് ഡിഐജി പറഞ്ഞു ശബ്ദസന്ദേശം ജയിലിൽ വെച്ച് എടുത്തതല്ല. ജയിലിന് പുറത്ത് സംഭവിച്ചതാണിത്. ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്‌ന സ്ഥിരീകരിച്ചു. എന്നാൽ എപ്പോഴാണിത് റെക്കോർഡ് ചെയ്തതെന്ന് ഓർമയില്ലെന്നും സ്വപ്‌ന പറഞ്ഞതായി ഡിഐജി പറഞ്ഞു ഇന്ന് രാവിലെയാണ് പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോയെന്ന് അന്വേഷിക്കാൻ…
