സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് (കണ്ടെൻമെന്റ് സോൺ വാർഡ് 7), വല്ലാപ്പുഴ (10), വാണിയംകുളം (1), കുതന്നൂർ (8), മലപ്പുറം ജില്ലയിലെ വെട്ടം (സബ് വാർഡ് 9), തിരൂർ മുൻസിപ്പാലിറ്റി (4, 7, 27), ഇടുക്കി ജില്ലയിലെ പുരപ്പുഴ (1, 4, 13), ഇടുക്കി ജില്ലയിലെ മണ്ണാർക്കാട് (11, 12), കൊല്ലം ജില്ലയിലെ കരിപ്ര (1), പത്തനാപുരം (സബ് വാർഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്ട്…

Read More

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം: മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ (വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം) പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ. നിര്‍ഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. തൃശൂരില്‍ 200 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടി മികച്ച ശാസ്ത്രീയമായ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തൃശൂരില്‍ പുതിയ മാതൃക ഹോം സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ നിര്‍ഭയ…

Read More

അനധികൃതമായി മരം മുറിച്ചാല്‍ പത്ത് വർഷം തടവ്, പിഴ 60 കോടി

സൗദി അറേബ്യയിൽ അനധികൃതമായി മരം മുറിക്കുന്നവർക്ക് ശിക്ഷ കടുപ്പിച്ചു ഇനി മുതൽ അനുമതിയില്ലാതെ മരം മുറിക്കുന്നവർക്ക് പത്ത് വർഷം തടവും മൂന്ന് കോടി റിയാൽ ( 60 കോടി ഇന്ത്യൻ രൂപ) പിഴയും ലഭിക്കും. വിഷൻ 2030മായി ബന്ധപ്പെട്ട് ാരാജ്യത്ത് ഹരിതവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. മരത്തിന്റെ കടയ്ക്കലുള്ള മണ്ണ് നീക്കം ചെയ്യുക, ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകൾ നശിപ്പിക്കുകയോ ചെയ്യുന്നത് സൗദി പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണ്.

Read More

കൊല്ലം കോർപറേഷൻ കൗൺസിലർ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം ദേശീയപാത തോട്ടപ്പള്ളി പാലത്തിൽ നടന്ന വാഹനാപകടത്തിൽ കോർപറേഷൻ കൗൺസിലറായ എ എം അൻസാരി മരിച്ചു. 50 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. മകൻ അൻവറാണ് കാറോടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിൽ ഇടിക്കുകയായിരുന്നു. അൻസാരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അൻവറിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവർക്കും സാരമായ പരുക്കുകളില്ല. കൊല്ലം ഡിസിസി അംഗം കൂടിയാണ് അൻസാരി

Read More

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തുടര്‍ന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവബംർ 17,18 തീയതികളിൽ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെ തുടര്‍ന്ന് ജാഗ്രതാ നിർദേശങ്ങളും കാലവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നല്‍കിയത്.

Read More

മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. 86000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. 42000 പേർ കാത്തിരിപ്പ് പട്ടികയിലുമുണ്ട്. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം. നിലയ്ക്കൽ ഭക്തരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും. 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയവർക്ക് നിലയ്ക്കലിലെ പരിശോധന കൂടാതെ സന്നിദാനത്തേക്ക് പ്രവേശിക്കാം . അനുവദിച്ചിരിക്കുന്ന സമയത്തിന് രണ്ട് മണിക്കൂർ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സന്ദീപിനെ മാപ്പുസാക്ഷിയാക്കും, ലക്ഷ്യം ശിവശങ്കർ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ നീക്കം. ഇ ഡിയുടേതാണ് നീക്കം. എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദീപിനെ മാപ്പുസാക്ഷിയാക്കുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. എന്നാൽ ഇതിന് മതിയായ തെളിവുകൾ നിരത്താൻ ഇ ഡിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടിതിയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് സന്ദീപിനെ മാപ്പുസാക്ഷിയാക്കാൻ നീക്കം ആരംഭിച്ചത്. സന്ദീപിന്റെ രഹസ്യ മൊഴി നൽകുന്നതിനുള്ള അപേക്ഷ വരും…

Read More

വാളയാറിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി; കടത്തിയത് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും

പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കൾ പിടികൂടി. ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായ പോയ മിനി ലോറിയിലാണ് സ്‌ഫോടക വസ്തുക്കൾ ഒളിച്ചു കടത്താൻ ശ്രമിച്ചത് തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രവി, പ്രഭു എന്നിവരെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. 35 പെട്ടികളിലായാണ് സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചു വെച്ചിരുന്നത്. പാലക്കാട് ഭാഗത്തെ ക്വാറികളിലുപയോഗിക്കാൻ എത്തിച്ചതെന്നാണ് സംശയം.

Read More

വൈക്കത്ത് ആറ്റിൽ ചാടിയ യുവതികൾക്കായി തെരച്ചിൽ തുടരുന്നു; ചടയമംഗലത്ത് നിന്ന് കാണാതായവരെന്ന് സൂചന

വൈക്കം മൂവാറ്റുപഴ ആറിലേക്ക് ചാടിയവർക്കായി തെരച്ചിൽ തുടരുന്നു. ശനിയാഴ്ച രാത്രി നിർത്തിവെച്ച തെരച്ചിൽ ഞായറാഴ്ച രാവിലെ ആരംഭിച്ചു. ശനി രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികൾ മുറിഞ്ഞപ്പുഴ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. പാലത്തിന് സമീപം താമസിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് ഇന്ന് തെരച്ചിൽ പുരോഗമിക്കുന്നത് കഴിഞ്ഞ ദിവസം ചടയമംഗലത്ത് നിന്ന് രണ്ട് യുവതികളെ കാണാതായിരുന്നു. ഇവരാണ് ആറ്റിലേക്ക് ചാടിയതെന്നാണ് സൂചന. ഇവരുടെ ചെരുപ്പുകൾ…

Read More