സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും; തുടരില്ലെന്ന് സൂചന

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. കൊവിഡ് രൂക്ഷമായി തുടരുന്ന എറണാകുളവും, തൃശൂരുമടക്കമുള്ള ജില്ലകളിൽ ജില്ലാ കലക്ടർമാരോട് തീരുമാനമെടുക്കാനാണ് നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയർത്തിയിരുന്നു.

Read More

സീറ്റ് വിഭജനത്തിൽ ധാരണയാകാതെ കോട്ടയം; ഇന്ന് വീണ്ടും എൽ ഡി എഫ് യോഗം

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോട്ടയം ജില്ലയിൽ എൽ ഡി എഫ് ധാരണയായില്ല. കേരളാ കോൺഗ്രസ് ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് എൽ ഡി എഫ് യോഗം വീണ്ടും ചേരുന്നുണ്ട്. തങ്ങളുടെ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് സിപിഐയും കൂടുതൽ സീറ്റ് വേണമെന്ന് ജോസ് പക്ഷവും വാശി പിടിക്കുകയാണ്. ഇന്നലെ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു ജില്ലാ പഞ്ചായത്തിൽ 4 സീറ്റും പാലാ മുൻസിപ്പാലിറ്റിയിൽ 7 സീറ്റും വേണമെന്നാണ് സിപിഐ…

Read More

ഇടുക്കിയിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു; യുഡിഎഫിൽ തർക്കം രൂക്ഷം

ഇടുക്കിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ തന്നെ വേണമെന്ന് കേരളാ കോൺഗ്രസ് വാശി പിടിക്കുന്നതാണ് ചർച്ചകൾ വഴി മുട്ടാൻ കാരണം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെത്തി ചർച്ച നടത്തിയെങ്കിലും സമവായമായില്ല. കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ നൽകാമെന്നും പരാജയപ്പെട്ട സീറ്റുകളിൽ ജയസാധ്യത കണക്കിലെടുത്ത് സ്ഥാനാർഥിയെ നിർത്താമെന്നുമാണ് കോൺഗ്രസിന്റെ ഫോർമുല. പ്രാദേശിക തലത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ എന്നിവർ പി ജെ ജോസഫുമായി ചർച്ച നടത്തി. ആറ്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കാനം; സിപിഐ തന്നെയാണ് മുന്നണിയിലെ രണ്ടാം കക്ഷി

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വെല്ലുവിളികളെ അതിജീവിക്കാൻ എൽ ഡി എഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തിൽ മുന്നണിയിൽ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. എൽ ഡി എഫിൽ സിപിഐ രണ്ടാംകക്ഷിയാണ്. കേരളത്തിൽ സിപിഐയോട് മത്സരിക്കാൻ കേരളാ കോൺഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരളാ കോൺഗ്രസ് ആണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐക്കില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവൻ എന്ന നിലയിലാണ്. സ്വർണം ആര് അയച്ചു,…

Read More

ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമെന്ന് സാമൂഹ്യ നീതി വകുപ്പ്

യുഎഇ കോൺസുലേറ്റ് വഴി പതിനായിരത്തോളം കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തതായി സാമൂഹ്യനീതി വകുപ്പ്. 9973.50 കിലോ ഈന്തപ്പഴമാണ് വിതരണം ചെയ്തത്. 250 ഗ്രാം വീതം 39,894 പേർക്ക് നൽകി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നും സാമൂഹ്യനീതി വകുപ്പ് ഉത്തരം നൽകി തൃശ്ശൂർ ജില്ലയിലാണ് കൂടുതൽ ഈന്തപ്പഴം നൽകിയത്. കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ശിവശങ്കറിനെ കസ്റ്റംസ്…

Read More

ഇന്ന് സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5542 പേർക്ക് സമ്പർക്കരോഗം

സംസ്ഥാനത്ത് 26 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രൻ നായർ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രൻ (55), മുതുവിള സ്വദേശി ഗംഗാധരൻ (62), റസൽപുരം സ്വദേശി സുദർശനൻ (53), കൊല്ലം ഉമയനല്ലൂർ സ്വദേശി അയ്യപ്പൻ പിള്ള (74), കാവനാട് സ്വദേശി സുബയ്യൻ (60), ആലപ്പുഴ കരോക്കാവേലി സ്വദേശി രാജപ്പൻ (67), പാലത്തുണ്ടിയിൽ സ്വദേശി ഷംസുദ്ദീൻ (70), കോട്ടയം വേലൂർ സ്വദേശി സെയ്ദ് സുലൈമാൻ (54), കോട്ടയം സ്വദേശി വർക്കി ജോർജ് (94), തീക്കോയി…

Read More

6793 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 76,927 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 885, കൊല്ലം 693, പത്തനംതിട്ട 229, ആലപ്പുഴ 648, കോട്ടയം 215, ഇടുക്കി 86, എറണാകുളം 800, തൃശൂർ 431, പാലക്കാട് 484, മലപ്പുറം 617, കോഴിക്കോട് 884, വയനാട് 109, കണ്ണൂർ 567, കാസർഗോഡ് 145 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 76,927 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,41,523 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; 5 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ മെഴുവേലി (കണ്ടെൻമെന്റ് സോൺ വാർഡ് 8, സബ് വാർഡ് 9 ), പാലക്കാട് ജില്ലയിലെ തൃത്താല (3, 13, 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 609 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍,…

Read More

പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയുടെ നിരത്തില്‍

കൊച്ചി: പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയുടെ നിരത്തിലിറങ്ങി.അന്തരീക്ഷ മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് കൊച്ചി സ്മാര്‍ട്ട്ബസ് കണ്‍സോര്‍ഷ്യം ആണ് ആദ്യത്തെ പ്രകൃതി വാതക ബസ് നിരത്തിലിറക്കിയിരിക്കുന്നത്.കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ് പോര്‍ട് അതോരിറ്റി സിഇഒ ജാഫര്‍ മാലിക്ക് ആദ്യ പ്രകൃതിവാതക ബസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.കെഎംആര്‍എല്ലുമായി ജെഡി ഐയില്‍ ഒപ്പു വെച്ച ഒരു കൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായിട്ടുള്ളത്. വൈറ്റില-വൈറ്റില പെര്‍മിറ്റിലാണ് ബസ് സര്‍വീസ് നടത്തുന്നത്.നേരത്തെ ട്രയല്‍ റണ്‍ വിജയകരമായി നടത്തിയിരുന്നു.സിഎന്‍ജി…

Read More