ആലപ്പുഴയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് കഞ്ചാവ് പിടികൂടി; മൂന്ന് യുവാക്കൾ പിടിയിൽ

ആലപ്പുഴ മുളക്കുഴ പള്ളിപ്പടിക്ക് സമീപത്ത് നിയന്ത്രണം വിട്ടു മറിഞ്ഞ കാറിൽ നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് സംഭവത്തിൽ പഴകുളം സ്വദേശികളായ ഷൈജു, ഫൈസൽ, മഹേഷ് എന്നിവരെ പോലീസ് പിടികൂടി. ഇതിൽ പിടിയിലായ ഷൈജു വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത് നാട്ടുകാരാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ പോകാനായി ഓട്ടോറിക്ഷയിൽ കയറ്റവെ ഇവർ പൊതികളും എടുക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർക്ക്…

Read More

യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കും: ഉമ്മൻ ചാണ്ടി

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉമ്മൻ ചാണ്ടി. മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു ഉമ്മൻ ചാണ്ടി ആദ്യ കുട്ടി മരിച്ചപ്പോൾ തന്നെ ശരിയായ അന്വേഷണം നടന്നിരുന്നുവെങ്കിൽ രണ്ടാമത്തെ പെൺകുട്ടി മരിക്കില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. എംപിമാരായ ബെന്നി ബെഹന്നാൻ, വികെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എംഎൽഎ തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു. അട്ടപ്പള്ളത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജസ്റ്റിസ് കോർണറിലും ഉമ്മൻ ചാണ്ടി പങ്കെടുത്തു.

Read More

ബിനീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഇ ഡിയുടെ നോട്ടീസ്

കള്ളപ്പണ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകി. അബ്ദുൽ ലത്തീഫ്, അനി കുട്ടൻ, അരുൺ എസ്, റഷീദ് എന്നിവരോട് ഹാജരാകാനാണ് നിർദേശം. നവംബർ 18ന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലത്തീഫിനും റഷീദിനും നേരത്തെയും ഇ ഡി നോട്ടീസ് അയച്ചിരുന്നു. ക്വാറന്റൈനിലാണെന്ന കാരണം പറഞ്ഞ് ഇവർ എത്തിയിരുന്നില്ല. അതേസമയം കൊവിഡ് പരിശോധനക്ക് ശേഷം ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സുരക്ഷ മുൻനിർത്തി…

Read More

മലപ്പുറത്ത് വാഹനാപകടത്തിൽ നവദമ്പതികൾ മരിച്ചു; വിവാഹിതരായത് പത്ത് ദിവസം മുമ്പ്

മലപ്പുറത്ത് വാഹനാപകടത്തിൽ നവദമ്പതികൾ മരിച്ചു. ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപത്താണ് അപകടം നടന്നത്. വേങ്ങര കണ്ണമംഗംലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25), ഭാര്യ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് ഇവർ വിവാഹിതരായത്. ഇന്ന് രാവിലെ ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സലാഹുദ്ദിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്‌ല യാത്രാമധ്യേയാണ് ഫാത്തിമ മരിച്ചത്.

Read More

ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ട്; നിയമസഭാ സെക്രട്ടറിക്ക് മറുപടിയുമായി ഇ ഡി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകി. നിയമസഭയുടെ അധികാരങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഫയലുകൾ വിളിച്ചു വരുത്താൻ അധികാരമുണ്ടെന്നും മറുപടിയിൽ ഇ ഡി പറയുന്നു പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് ഇഡിയോട് വിശദീകരണം തേടിയത്. ലൈഫ് മിഷൻ സംസ്ഥാനവ്യാപകമായി തടസ്സപ്പെടുത്താൻ ഇ ഡി ബോധപൂർവം ശ്രമിക്കുന്നതായി ജയിംസ് മാത്യു എംഎൽഎ പരാതി നൽകിയിരുന്നു. തുടർന്നാണ് വിശദീകരണം തേടിയത്. ഇഡിയുടെ അസി. ഡയറക്ടർ പി രാധാകൃഷ്ണനോട് തേടിയ വിശദീകരണത്തിലാണ് മറുപടി. ഫയലുകൾ വിളിച്ചുവരുത്താനുള്ള നിയമപരമായ…

Read More

മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് സ്ഥാനമേറ്റു

മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. തിരുവല്ല സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനാരോഹണം. ഡോ. യൂയാക്കിം മാർ കൂറിലോസ് എപിസ്‌കോപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകി പുലാത്തീനിൽ നിന്ന് നിയുക്ത മെത്രാപോലീത്തയെ വേദിയിലേക്ക് നയിച്ചു. എട്ട് മണിക്ക് വിശുദ്ധ കുർബാന ആരംഭിച്ചു. 10 മണിയോടെ സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയാക്കി. ഡോ. ഫിലിപ്പോസ് മാർ കിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ് തുടങ്ങിയവർ…

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: 61 കേസുകളിൽ എംസി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎയ്ക്കെതിരെ 61 കേസുകളിൽ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും കാസർകോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷസംഘം കമറുദ്ദിന്റെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. അതേസമയം ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടറും കമറുദ്ദീന്റെ കൂട്ടുപ്രതിയുമായ പൂക്കോയ തങ്ങൾ ഒളിവിൽ തുടരുകയാണ്. പൂക്കോയ തങ്ങൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തങ്ങൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നാണ് സൂചന. നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു കേസുകൾ കൂടി പൊലീസ് റജിസ്റ്റർ…

Read More

ശബരിമല: ഞായറാഴ്ച നടതുറക്കും; തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട വെളളിയാഴ്ച 7.30ന് അടച്ചു. മണ്ഡലകാല പൂജക്കായി ഇനി ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപംതെളിയിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി വി കെ ജയരാജ് പോറ്റി, മാളികപ്പുറം മേല്‍ശാന്തി എം എന്‍ രാജികുമാര്‍ എന്നിവരുടെ അഭിഷേകച്ചടങ്ങുകള്‍ ഞായറാഴ്ച തന്നെ പൂര്‍ത്തിയാക്കും. ചിത്തിര ആട്ടത്തിരുനാളിനായി നട തുറന്ന രണ്ട്…

Read More

മാസ്‌ക്കില്ലെങ്കില്‍ ഇനി മുതല്‍ പിഴ 500 രൂപ; കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ലംഘിക്കുന്നരുടെ പിഴശിക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനനുസരിച്ച ഭേദഗതി വരുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ 500 രൂപയാണ് പിഴയൊടുക്കേണ്ടത്. ഇത് നേരത്തെ 200 രൂപയായിരുന്നു. പൊതുസ്ഥലത്തും നടപ്പാതയിലോ തുപ്പുന്നവരുടെ പിഴയും 200ല്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചു. എല്ലാ കുറ്റവും ആവര്‍ത്തിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. നിയന്ത്രണം ലംഘിച്ച് വിവാഹത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കുന്നവര്‍ക്കുള്ള പിഴ 1000ത്തില്‍ നിന്ന് 5000…

Read More

കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: ബേപ്പൂര്‍ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കുന്നതിന്് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു ഉത്തരവ്. കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നത്് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ബേപ്പൂര്‍ സെക്ടര്‍ മജിസ്‌ട്രേട്ടും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിരോധിച്ചിട്ടുളളത്.

Read More