6201 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 77,390 പേർ

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 727, കൊല്ലം 613, പത്തനംതിട്ട 89, ആലപ്പുഴ 415, കോട്ടയം 317, ഇടുക്കി 78, എറണാകുളം 707, തൃശൂർ 866, പാലക്കാട് 338, മലപ്പുറം 522, കോഴിക്കോട് 781, വയനാട് 160, കണ്ണൂർ 431, കാസർഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,34,730 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് പുതുതായി 11 ഹോട്ട് സ്‌പോട്ടുകൾ; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 11), നെടുമ്പ്രം (സബ് വാർഡ് 12), റാന്നി പഴയങ്ങാടി (സബ് വാർഡ് 10), മലയാലപ്പുഴ (സബ് വാർഡ് 11), ചെറുകോൽ (സബ് വാർഡ് 5, 7), പാലക്കാട് ജില്ലയിലെ കരിമ്പുഴ (15), കൊല്ലങ്കോട് (11), തേൻകര (4), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (സബ് വാർഡ് 14), കൊല്ലം ജില്ലയിലെ വിളക്കുടി (സബ് വാർഡ് 1), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി…

Read More

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് ഉപാധികളോടെ അനുമതി

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എം ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കാക്കനാട് ജില്ലാ ജയിലിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകി. വരുന്ന പതിനാറാം തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആണ് അനുമതി നൽകിയിരിക്കുന്നത് വക്കീലിനെ സാന്നിധ്യത്തിൽ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ…

Read More

കോവിഡ് കാലത്ത് പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്റിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു. അതേസമയം നമ്മുടെ കേരളം പ്രമേഹ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ പ്രമേഹ…

Read More

കളിക്കുന്നതിനിടെ കെട്ടിടത്തിൻറെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിൻറെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിൻ ബാബു-മുഹ്സിന ദമ്ബതികളുടെ മകൻ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിൻറെ സഹോദരൻറെ വീട്ടിൽ വച്ചായിരുന്നു അപകടം. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി അമ്മ മുഹ്സിനയുടെ സഹോദരൻറെ വീട്ടിലെത്തിയത്. കരുളായി പിലാക്കൽ മുക്കം കടവിന് സമീപത്താണ് ഈ വാടക ക്വാർട്ടേഴ്സ്. മുതിർന്നവർ സംസാരിച്ചു കൊണ്ടിരിക്കെ വീട്ടിലെ മറ്റുകുട്ടികൾക്കൊപ്പം സിറ്റൗട്ടിൽ കളിക്കുകയായിരുന്നു അസ്ലം. ഇതിനിടെ കൈവരിയിലെ കമ്ബികൾക്കിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നാണ്…

Read More

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: ഷേക്ക് ഹാന്‍ഡ് വേണ്ട, വയോജനങ്ങളും കുട്ടികളുമായി ഇടപെടുകയും വേണ്ട, സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ ഓര്‍മപ്പെടുത്തുകയാണ് ആരോഗ്യ വകുപ്പ്. പ്രചരണത്തിന് പോവുന്നവര്‍ ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് ഒഴിവാക്കണം, വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി അടുത്തിടപഴകുന്നത് പരമാവധി ഒഴിവാക്കണം. പ്രചരണത്തിന് പോവുന്നവര്‍ ഒരു കാരണവശാലും കുട്ടികളെ എടുക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. നോട്ടീസുകളുടെയും ലഘുലേഖകളുടെയും വിതരണം പരമാവധി കുറച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരിക്കുന്ന…

Read More

കോടിയേരിയുടെ മാറ്റം: നേരത്തെ ആകാമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത്തരമൊരു തീരുമാനം നേരത്തെ ആകാമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു വൈകിയെങ്കിലും തീരുമാനം നന്നായി. എന്നാൽ ഇതു കൊണ്ടൊന്നും ഇടതുപക്ഷത്തിന്റെ പ്രതിസന്ധികൾ തീരില്ല. ബിനീഷിനെതിരായ ആരോപണങ്ങൾ വെറും ആക്ഷേപമല്ല, യാഥാർഥ്യമാണ്. ഇക്കാര്യം ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More

കോടിയേരിയുടേത് വൈകി വന്ന വിവേകമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയും ഇതേ പാത തുടരണം

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്റെ പേരിലെ വിവാദങ്ങൾ ഏൽപ്പിച്ച പരുക്കിൽ നിന്ന് പാർട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. പാർട്ടി വേറെ മകൻ വേറെ എന്നാണ് ഇതുവരെ പറഞ്ഞത്. ഇപ്പോൾ എല്ലാം ഒന്നാണെന്ന് എല്ലാവർക്കും മനസ്സിലായി. കോടിയേരിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യേണ്ടത്. മുട്ടാപ്പോക്ക് ന്യായം പറയാതെ സർക്കാർ പിരിച്ചുവിട്ട് ജനവിധി തേടാൻ മുഖ്യമന്ത്രിയെ…

Read More

തുടർ ചികിത്സക്കായാണ് കോടിയേരി മാറി നിൽക്കുന്നതെന്ന് എം വി ഗോവിന്ദൻ; തെരഞ്ഞെടുപ്പിനെ ബാധിക്കില്ല

കോടിയേരി ബാലകൃഷ്ണന്റെ അവധി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കോടിയേരി മാറി നിൽക്കുന്നത് കൂടുതൽ ചികിത്സ ആവശ്യമുള്ളതു കൊണ്ടാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു കോടിയേരിക്ക് ഇനിയും ചികിത്സ ആവശ്യമുണ്ട്. പല കാര്യങ്ങളും നിർവഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാൾക്ക് ചുമതല നൽകുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിൽ അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കുകയായിരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

Read More