ഒറ്റ ദിവസം അഞ്ചു കപ്പലുകള്‍ നീറ്റിലിറക്കി; റെക്കോര്‍ഡിട്ട് കൊച്ചി കപ്പല്‍ശാല
കൊച്ചി: കപ്പല്‍ നിര്‍മാണ രംഗത്ത് പുതിയ നാഴികക്കല്ലായി കൊച്ചി കപ്പല്‍ ശാല ഒറ്റ ദിവസം അഞ്ചു കപ്പലുകള്‍ ഒരുമിച്ച് നീറ്റിലിറക്കുകയും രണ്ടു പുതിയ കപ്പലുകള്‍ക്ക് കീലിടുകയും ചെയ്തു. അതിര്‍ത്തി രക്ഷാ സേനയായ ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂറ്റി ഫോഴ്സിനു വേണ്ടി നിര്‍മിച്ച മൂന്ന് ഫ്ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് വെസലുകളും സ്വകാര്യ ഷിപ്പിങ് കമ്പനിയായ ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സിനു വേണ്ടി നിര്‍മ്മിച്ച രണ്ടു മിനി ജനറല്‍ കാര്‍ഗോ കപ്പലുകളുമാണ് നീറ്റിലിറക്കിയത്.ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സിനു വേണ്ടി കൊച്ചി കപ്പല്‍ശാല…